മുംബൈ: വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്റെ പിതാവ് ടികാല്‍ യാദവ് അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ശാരീരിക സ്ഥിതിയില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടായില്ല. അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു. പിന്നാലെയാണ് മരണം.
ഉത്തര്‍പ്രദേശിലെ പഡ്രൗന ഗ്രാമത്തിലാണ് ടികാല്‍ ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ ഗുസ്തി താരമായിരുന്നു ടികാല്‍. കിഷോരി ദേവിയാണ് ഭാര്യ. ഉമേഷ് അടക്കം നാല് പേരാണ് മക്കള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ