ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഐപിഎല്ലിനേക്കാൾ ഉയർന്ന തുക; തമിഴ്നാട് പ്രീമിയർ ലീ​ഗിൽ സായ് സു​ദർശന് വേണ്ടി ലക്ഷങ്ങൾ എറിഞ്ഞ് ടീമുകൾ

ലേലത്തിൽ സായ് സുദർശന് വേണ്ടിയായിരുന്നു കടുത്ത പോരാട്ടം. ടീമുകൾ ലക്ഷങ്ങൾ വാരിയെറിഞ്ഞതോടെ ലേലം മുറുകി

ചെന്നൈ: ഐപിഎൽ ലേലത്തിൽ കിട്ടിയതിനേക്കാൾ ഉയർന്ന തുകയ്ക്ക് ​ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനെ ലേലം വിളിച്ചെടുക്കാൻ മത്സരിച്ച് ടീമുകൾ. തമിഴ്നാട് പ്രീമിയർ ലീ​ഗ് പോരാട്ടത്തിനായുള്ള താര ലേലമാണ് ശ്രദ്ധേയമായത്. ഐപിഎൽ മാതൃകയിൽ ലേലം വിളിച്ചാണ് താരങ്ങളെ ടീമുകൾ സ്വന്തമാക്കിയത്. 

ലേലത്തിൽ സായ് സുദർശന് വേണ്ടിയായിരുന്നു കടുത്ത പോരാട്ടം. ടീമുകൾ ലക്ഷങ്ങൾ വാരിയെറിഞ്ഞതോടെ ലേലം മുറുകി. ഒടുവിൽ 21.6 ലക്ഷം രൂപയ്ക്ക് ലയ്ക കോവൈ കിങ്സാണ് താരത്തെ സ്വന്തം പാളയത്തിലെത്തിച്ചത്. 

ഐപിഎല്ലിൽ ഹർദിക് പാണ്ഡ്യ നായകനായ ​ഗുജറാത്ത് ടൈറ്റൻസിലാണ് സായ് കളിക്കുന്നത്. 2022 ൽ നടന്ന മെഗാ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഗുജറാത്തിനായി അഞ്ച് മത്സരങ്ങൾ കളിച്ച താരം 145 റൺസെടുത്തു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ തന്നെ മറ്റൊരു താരമായ ആർ സായ് കിഷോറിനെ 13 ലക്ഷം രൂപയ്ക്ക് തിരുപ്പൂർ തമിഴൻസ് വാങ്ങി. 6.40 ലക്ഷത്തിന് മുരുകൻ അശ്വിനെ മധുരൈ പാന്തേഴ്സ് ടീമും സ്വന്തമാക്കി.

ഇന്ത്യൻ താരം ആർ അശ്വിൻ താര ലേലത്തിനെത്തിയിരുന്നു. ഡിണ്ടിഗൽ ഡ്രാഗൺസിനു വേണ്ടി താരങ്ങളെ കണ്ടെത്തുന്നതിനാണ് അശ്വിൻ ലേലത്തിൽ പങ്കെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com