'അന്ന് ധോനി, ഇന്ന് ഹര്‍മന്‍പ്രീത്; നാം അനുഭവിച്ച ഹൃദയം മുറിക്കുന്ന റണ്ണൗട്ടുകള്‍'

രണ്ട് റണ്ണൗട്ടുകളുടേയും ചിത്രങ്ങള്‍ പങ്കിട്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വനിതാ ടി20 ലോകകപ്പിന്റെ സെമിയില്‍  നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ പൊരുതി വീണ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് മുന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്. 2019ലെ ഐസിസി ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെട്ടത് താരതമ്യം ചെയ്താണ് സെവാഗ് തന്റെ വാക്കുകള്‍ പങ്കുവച്ചത്. 

2019ല്‍ പുരുഷ ടീം സമാനമായ രീതിയില്‍ ഹൃദയത്തിന് മുറിവേറ്റ് മടങ്ങിയിരുന്നു. അന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ക്രീസില്‍ നിന്ന സമയം വരെ ഇന്ത്യ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ധോനിയുടെ റണ്ണൗട്ട് കളിയുടെ ഗതി മാറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സെവാഗിന്റെ വാക്കുകള്‍. രണ്ട് റണ്ണൗട്ടുകളുടേയും ചിത്രങ്ങള്‍ പങ്കിട്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്.

'കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ആള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിത റണ്ണൗട്ട് എന്ന ഹൃദയഭേദക അനുഭവം നേരത്തെയും നമുക്കുണ്ട്. ഇന്ത്യ പുറത്തായതില്‍ വേദനയുണ്ട്. ഓസ്‌ട്രേലിയ വീണ്ടും തെളിയിച്ചു തങ്ങളെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് പരാജയപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന കാര്യം. എങ്കിലും ഇന്ത്യ അവസാനം വരെ മികച്ച ശ്രമം നടത്തി പൊരുതി'- സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഹര്‍മന്‍ ക്രീസില്‍ നിന്ന് അത്രയും നേരം ഇന്ത്യ വിജയ പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ താരത്തിന്റെ റണ്ണൗട്ട് കളിയുടെ ഗതി ഓസീസ് വനിതകള്‍ക്ക് അനുകൂലമാക്കി. അവസാനം വരെ അത് നിലനിര്‍ത്താനും അവര്‍ക്കായതോടെ ഇന്ത്യന്‍ പോരാട്ടം അഞ്ച് റണ്‍സ് അകലെ അവസാനിച്ചു. ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടമെന്ന സ്വപ്‌നവും

ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീഴുകയായിരുന്നു. അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. 

ഹര്‍മന്‍പ്രീത് കൗര്‍ 34 പന്തില്‍ 52 റണ്‍സ് കണ്ടെത്തി. ആറ് ഫോറും ഒരു സിക്സും സഹിതമാണ് താരം കളം നിറഞ്ഞത്. ജെമിമ റോഡ്രിഗസും മികച്ച രീതിയില്‍ ബാറ്റ് വീശി. താരം 23 പന്തില്‍ 43 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com