'റൊണാൾഡോയ്‌ക്കൊപ്പമുള്ള‌ അശ്ലീല വീഡിയോ കൈയിലുണ്ട്, മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ്'- വെളിപ്പെടുത്തി മോഡൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 03:02 PM  |  

Last Updated: 28th February 2023 03:02 PM  |   A+A-   |  

cr7

ഡാനിയേല ഷാവേസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ/ ട്വിറ്റർ

 

സാന്റിയാ​ഗോ: പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ തന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലി മോ‍ഡൽ. ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയൻ മോ‍ഡൽ ഡാനിയേല ഷാവേസാണ് രം​ഗത്തെത്തിയത്. 

ട്വിറ്ററിലൂടെയുള്ള ദീർഘമായ കുറിപ്പുകളിലാണ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല ട്വിറ്ററിൽ നീണ്ട കുറിപ്പുകളിട്ടത്. അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിയെക്കുറിച്ചും മോഡൽ പരാമർശിക്കുന്നുണ്ട്. 

തന്റെ പക്കലുള്ള വീഡിയോ ഒരിക്കലും പുറത്തുവിടില്ലെന്ന് അവർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ചാണ് വീഡിയോ പുറത്തു വിടാത്തതെന്നും അവർ അവകാശപ്പെടുന്നു. വീഡിയോയിൽ പൂർണ നഗ്നരായതുകൊണ്ട് പുറത്തിറക്കില്ലെന്നും ഡാനിയേല വാദിക്കുന്നു. 

അർജന്റീനയുടെ 10ാം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ കാര്യം തനിക്കറിയാമെന്ന് ഡാനിയേല ഷാവേസ് ആരോപിച്ചു. ഇതാണ് മെസിയെക്കുറിച്ചുള്ള മോഡലിന്റെ പരാമർശം. 

അതേസമയം പോര്‍ച്ചുഗീസ് സൂപ്പർ താരം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സൗദി ലീ​ഗിൽ അൽ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ. താരം മിന്നും ഫോമിലേക്ക് മടങ്ങിയെത്തി ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏറ്റവും മികച്ച താരം മെസി തന്നെ, അർജന്റീനിയൻ വിജയ​ഗാഥ;  'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌