രോഹിത്തും കോഹ്‌ലിയും ലോക കിരീടം നേടിത്തരുമെന്ന് കരുതിയോ? സാധ്യമാവില്ല: കപില്‍ ദേവ് 

രോഹിത് ശര്‍മയും കോഹ്‌ലിയും നമുക്ക് ഒരിക്കലും ലോക കിരീടം നേടി തരാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: രോഹിത് ശര്‍മയും കോഹ്‌ലിയും നമുക്ക് ഒരിക്കലും ലോക കിരീടം നേടി തരാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ലോക കിരീടത്തിലേക്ക് എത്താന്‍ പാകത്തില്‍ യുവ താരങ്ങള്‍ മുന്‍പോട്ട് വരേണ്ടതുണ്ടെന്ന് കപില്‍ദേവ് പറഞ്ഞു. 

ലോക കിരീടം നേടണം എങ്കില്‍ പരിശീലകരും സെലക്ടേഴ്‌സും ടീം മാനേജ്‌മെന്റും പ്രയാസമേറിയ തീരുമാനങ്ങള്‍ എടുക്കണം. വ്യക്തിതാത്പര്യങ്ങള്‍ പിന്നിലേക്ക് മാറ്റണം. ടീമിനെ കുറിച്ച് അവര്‍ ചിന്തിക്കണം. രോഹിതോ കോഹ് ലിയോ പോലെ രണ്ട് മൂന്ന് കളിക്കാര്‍ ലോക കിരീടം നേടിത്തരും എന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് എങ്കില്‍ അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല, കപില്‍ ദേവ് പറഞ്ഞു. 

5-6 പ്രധാന കളിക്കാരുടെ സംഘമുണ്ടാക്കണം

നിങ്ങള്‍ നിങ്ങളുടെ ടീമില്‍ വിശ്വസിക്കണം. അതിന് പാകത്തിലൊരു ടീം നമുക്കുണ്ടോ? മാച്ച് വിന്നേഴ്‌സ് നമുക്കുണ്ടോ? തീര്‍ച്ചയായും ഉണ്ട്.  ലോകകപ്പ് ജയിക്കാന്‍ പാകത്തില്‍ കളിക്കാര്‍ നമുക്കുണ്ട്, കപില്‍ ദേവ് പറയുന്നു. 

എല്ലാ കാലവും ടീമിന്റെ നെടുംതൂണാവുന്ന കളിക്കാരുണ്ട്. അവരെ ചുറ്റിയായിരിക്കും ടീം നില്‍ക്കുക. എന്നാല്‍ അത് നമുക്ക് തകര്‍ക്കേണ്ടതുണ്ട്. എന്നിട്ട് 5-6 പ്രധാന കളിക്കാരുടെ സംഘമുണ്ടാക്കണം. അതിനാലാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കോഹ്‌ലിയേയോ രോഹിത്തിനേയോ ആശ്രയിക്കാനാവില്ല എന്ന് ഞാന്‍ പറയുന്നത്. യുവ താരങ്ങള്‍ മുന്‍പിലേക്ക് വന്ന് ഇത് ഞങ്ങളുടെ സമയമാണ് എന്ന് പറയേണ്ട സമയമാണ്, കപില്‍ ദേവ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com