വീണ്ടും മോശം ഷോട്ട് സെലക്ഷന്‍; സഞ്ജുവിനെതിരെ ഗാവസ്‌കറും ഗംഭീറും

ശ്രീലങ്കക്കെതിരെ 6 പന്തില്‍ നിന്ന് 5 റണ്‍സുമായി സഞ്ജു മടങ്ങിയത് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ശ്രീലങ്കക്കെതിരെ 6 പന്തില്‍ നിന്ന് 5 റണ്‍സുമായി സഞ്ജു മടങ്ങിയത് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം. 

ഇത്തവണ ഷോര്‍ട്ട് തേര്‍ഡ് മാന്റെ കൈകളിലെത്തി. ഒരുപാട് കഴിവുള്ള നല്ല കളിക്കാരനാണ് സഞ്ജു. എന്നാല്‍ ഷോട്ട് സെലക്ഷനാണ് സഞ്ജുവിന് പലപ്പോഴും തിരിച്ചടിയാവുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അങ്ങനെ സംഭവിച്ചിരിക്കുന്നു, സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

ഈ അവസരങ്ങള്‍ സഞ്ജു ട്വന്റി20യില്‍ ഉപയാഗിക്കണം

സഞ്ജു അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട സമയമാണെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. എത്രത്തോളം കഴിവുള്ള താരമാണ് സഞ്ജു എന്ന് നമ്മളെല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ അവസരങ്ങള്‍ സഞ്ജു ട്വന്റി20യില്‍ ഉപയാഗിക്കണം എന്ന് ഗൗതം ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഏഴാം ഓവറിലെ മൂന്നാമത്തെ പന്തില്‍ സഞ്ജുവിന്റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. എന്നാല്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ സഞ്ജുവിനെ പുറത്താക്കാനുള്ള ക്യാച്ച് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തി. എന്നാല്‍ അതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ ലീഡിങ് എഡ്ജ് ആയി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. 

ഫീല്‍ഡിങ്ങിലും സഞ്ജു നിരാശപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യയുടെ ഡെലിവറിയില്‍ പാതും നിസങ്കയെ പുറത്താക്കാന്‍ മിഡ് ഓഫില്‍ സഞ്ജുവിലേക്ക് പന്ത് എത്തി. എന്നാല്‍ ആദ്യം പന്ത് സഞ്ജു കൈക്കലാക്കിയെങ്കിലും പിന്നാലെ കൈകളില്‍ നിന്ന് തെറിച്ച് പോയി. എന്നാല്‍ ഇതിന് ശേഷം കുശാല്‍ മെന്‍ഡിസിന്റേയും ഡി സില്‍വയുടേയും ക്യാച്ച് എടുത്ത് സഞ്ജു പ്രായശ്ചിത്തം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com