രോഹിത്തും കോഹ്‌ലിയും ഇനി ട്വന്റി20 കളിച്ചേക്കില്ല? ന്യൂസിലന്‍ഡിനെതിരേയും ഒഴിവാക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2023 11:51 AM |
Last Updated: 05th January 2023 11:58 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂഡല്‍ഹി: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഇന്ത്യയുടെ ന്യൂസിലന്‍ഡിന് എതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ടേക്കില്ല. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരെ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ഭാഗ്യവശാല്‍ അവരെ ന്യൂസിലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കില്ല. ഒഴിവാക്കുകയല്ല. പക്ഷേ ഭാവിയിലേക്കായി ടീമിനെ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്. സെലക്ടര്‍മാര്‍ ഇക്കാര്യം അറിയിക്കും, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെ സീനിയര്‍ താരങ്ങളെ ട്വന്റി20യില്‍ നിന്ന് ഒഴിവാക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായി. നിലവില്‍ രോഹിത്തും കോഹ് ലിയും ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇല്ല. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഏകദിന ലോകകപ്പിലേക്കാവും രോഹിത്തും കോഹ് ലിയും ഇനി ശ്രദ്ധ കൊടുക്കുക.
ജനുവരി 27നാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20. അതിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയാണ് ഇന്ത്യയുടെ മുന്‍പിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇവിടെ ജയം അനിവാര്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സഞ്ജു സാംസണിന് പകരം രാഹുല്‍ ത്രിപാഠി? ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ