ഹാട്രിക്ക്! വിക്കറ്റല്ല, നോ ബോൾ; നാണക്കേടിന്റെ റെക്കോർഡ് കുറിച്ച് അർഷ്ദീപ്; മുഖം പൊത്തി ഹാർദിക്  

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർഷ്ദീപ് സിങ്ങാണ് ബൗളിങ് നിരയിൽ ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയത്. നോബോളുകളുടെ നീണ്ട നിരയാണ് അർഷ്ദീപ് സമ്മാനിച്ചത്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

വേശപ്പോരാട്ടത്തിനൊടുവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ മുട്ടുമടക്കേണ്ടിവന്ന ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോൾ വിമർശന ശരങ്ങൾ ഏറെയും പേസർമാർക്ക് നേരെയാണ്. ടോസ് നേടിയ ഇന്ത്യ ലങ്കൻ താരങ്ങളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോഴും വിക്കറ്റൊന്നും നേടാൻ ഇന്ത്യൻ ബൗളർമാർക്കായില്ല, ശ്രീലങ്കയുടെ സ്കോർ ബോർഡിലാകട്ടെ 55 റൺസ് ചേർക്കപ്പെട്ടിരുന്നു. തുടക്കം മാത്രമല്ല അവസാനവും ലങ്കൻ താരങ്ങളാണ് തകർത്തത്. അവസാന 4 ഓവറിൽ മാത്രം 68 റൺസാണ് അവർ അടിച്ചുകൂട്ടിയത്.

ഹർഷൽ പട്ടേലിനു പകരം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച അർഷ്ദീപ് സിങ്ങാണ് ബൗളിങ് നിരയിൽ ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയത്. നോബോളുകളുടെ നീണ്ട നിരയാണ് അർഷ്ദീപ് സമ്മാനിച്ചത്. ബോൾ ചെയ്ത ആദ്യ ഓവറിൽ തന്നെ ഹാട്രിക് നോബോൾ പിറന്നു. ഒറ്റ ഓവറിൽ 19 റൺസാണ് താരം വഴങ്ങിയത്. ഇതോടെ താരത്തെ ബൗളിങ്ങിൽ നിന്ന് പിൻവലിക്കുകയായിരുന്നു ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ. 19–ാം ഓവറിൽ അർഷ്ദീപിനെ വീണ്ടും പന്തേൽപ്പിച്ചെങ്കിലും വീണ്ടും നിരാശയായിരുന്നു ഫലം. ആദ്യ പന്തിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത താരം രണ്ടാം പന്തിൽ ബൗണ്ടറിയും മൂന്നാം പന്തിൽ ഡബിളും വഴങ്ങി. അർഷ്ദീപ് എറിഞ്ഞ നാലാം പന്ത് ശനകൻ പൊക്കിയടിച്ചപ്പോൾ ലോങ് ഓണിൽ സൂര്യകുമാർ യാദവ് കയ്യിലൊതുക്കി, പക്ഷെ അപ്പോഴും നോ ബോൾ വില്ലനായി. ഇതോടെ കടുത്ത നിരാശയിലായ ഹാർദിക് പാണ്ഡ്യയ്ക്കു ഇത് മറച്ചുവയ്ക്കാൻ പറ്റിയില്ല. ഹാർദിക് കൈ കൊണ്ട് മുഖം മറയ്ക്കുന്നത് ടിവി റീപ്ലേകളിൽ വ്യക്തമായി. അടുത്ത പന്തും അർഷ്ദീപ് നോ ബോൾ വഴങ്ങി. ഇതോടെ താരത്തിന്റെ അടുത്തെത്തി ഹാർദിക് സംസാരിച്ചു. 

രാജ്യാന്തര ട്വന്റി20 മത്സരത്തിൽ കന്നി ഓവറിൽ മൂന്നൂ നോ ബോൾ വഴങ്ങിയെന്ന നാണക്കേടിന്റെ റെക്കോർഡാണ് അർഷ്ദീപ് ഇന്നലെ കുറിച്ചത്. ഇങ്ങനെയൊരു പ്രകടനം നടത്തിയ ആദ്യത്തെ ഇന്ത്യൻ ബോളറായി മാറി താരം. 19-ാം ഓവറിൽ രണ്ട് നോബോളുകൾ കൂടി എറിഞ്ഞതോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ നോബോളുകൾ വഴങ്ങുന്ന ഇന്ത്യൻ ബോളർ എന്ന ചീത്തപ്പേരും സ്വന്തമായി. മത്സരശേഷം പാരജയത്തിന്റെ ഉത്തരവാദിത്വം. അർഷ്ദീപിന്റെ ചുമലില്‍ ഇട്ടില്ലെങ്കിലും ബോ ബോള്‍ എറിയുന്നത് ക്രൈം ആണെന്ന് ഹാര്‍ദിക്ക് പറയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com