

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ അഡ്‍മിറ്റ് ചെയ്ത മുംബൈയിലെ ആശുപത്രിയുടെ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല. പന്ത് ചികിത്സയിലുള്ള കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയുടെ ചിത്രമാണ് ഉർവശി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനുപിന്നാലെ വീണ്ടും ചർച്ചയാകുകയാണ് ഉർവശി-പന്ത് ബന്ധം.
സമൂഹമാധ്യമങ്ങളിലൂടെ പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളവരാണ് ഋഷഭ് പന്തും ഉർവശി റൗട്ടേലയും. 2018ൽ റസ്റ്റോറന്റുകളിലും പാർട്ടികളിലുമൊക്കെ ഇരുവരെയും ഒന്നിച്ചുകണ്ടതിന് പിന്നാലെയാണ് പന്തും ഉർവശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ നിറഞ്ഞത്. പന്ത് ഇതെല്ലാം തള്ളുകയും കാമുകി ഇഷ നേഗിയുമായുള്ള പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടു പന്തുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉർവശി അവസാനിപ്പിച്ചില്ല. ഈ നിരയിൽ ഏറ്റവും അവസാനത്തേതാണ് പന്ത് ചികിത്സയിലുള്ള ആശുപത്രിയുടെ ചിത്രം. പന്തിനെ ഉർവശി ആശുപത്രിയിലെത്തി സന്ദർശിച്ചെന്നാണ് ഊഹാപോഹങ്ങൾ.
കഴിഞ്ഞ 30-ാം തിയതി അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു റൂർക്കിയിലേക്കു പോകുംവഴി ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിലാണ് പന്ത് അപകടത്തിൽപ്പെട്ടത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കാൽമുട്ടിന്റെ ലിഗമെന്റിനു സംഭവിച്ച പരുക്കിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്നാണ് താരത്തെ സബർബൻ അന്ധേരിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു നടിയുടെ പോസ്റ്റ്. പന്തിന്റെ അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ ‘നിനക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നു’ എന്ന് ഉർവശി കുറിച്ചിരുന്നു.
ഉർവശിക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതൊരു അസുഖമാണെന്നും യഥാർഥത്തിൽ ചികിത്സ വേണ്ടത് ഉർവശിക്കാണെന്നുമാണ് വിമർശകർ പറയുന്നത്. പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ് ഉർവശിയുടേതെന്നും ചിലർ പറയുന്നതു. ഇത് വിനോദമല്ലെന്നും മാനസിക പീഡനമാണെന്നും കമന്റുകളിൽ വായിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates