തീപ്പൊരി പാറും ഓള്‍ഡ്ട്രഫോര്‍ഡില്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കം ഇന്ന്

എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ അടിമുടി മാറിയ റെഡ് ഡെവിള്‍സാണ് സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയെ കാത്തിരിക്കുന്നത്
സിറ്റി താരങ്ങൾ പരിശീലനത്തിൽ/ ട്വിറ്റർ
സിറ്റി താരങ്ങൾ പരിശീലനത്തിൽ/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  ഇന്ന് തീപ്പൊരി ചിതറും പോരാട്ടം. ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ടീമുകളുടെ നാട്ടങ്കം അരങ്ങേറും. വൈകീട്ട് ആറിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- മാഞ്ചസ്റ്റര്‍ സിറ്റി ഡെര്‍ബി. സീസണില്‍ സിറ്റി രണ്ടാം സ്ഥാനത്തും യുനൈറ്റഡ് നാലാം സ്ഥാനത്തുമാണ്. ചരിത്രത്തിലെ 188ാം മാഞ്ചസ്റ്റര്‍ ഡെര്‍ബിയാണ് ഇന്നത്തെ പോരാട്ടം. 

സീസണിലെ രണ്ടാം നാട്ടങ്കമാണ് ഇന്ന് അരങ്ങേറുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിലെ ആദ്യ പോരില്‍ യുനൈറ്റഡ് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പോരില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സിറ്റി വിജയം പിടിച്ചത്. അതിന്റെ കണക്ക് തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. 

എന്നാല്‍ അന്നത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡല്ല ഇപ്പോഴുള്ളത് എന്ന കാര്യം സിറ്റി കോച്ച് ഗെര്‍ഡിയോളയ്ക്ക് അറിയാം. എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ അടിമുടി മാറിയ റെഡ് ഡെവിള്‍സാണ് സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയെ കാത്തിരിക്കുന്നത്. 

മിന്നും ഫോമിലുള്ള മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലാണ് യുനൈറ്റഡിന്റെ പ്രതീക്ഷ. ഡാലോട്ട്, മാര്‍ഷ്യല്‍ എന്നിവര്‍ ഇല്ലാതെ ആകും അവര്‍ ഇറങ്ങുക. വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇറങ്ങുന്ന യനൈറ്റഡ് ഡിഫന്‍സ് എര്‍ലിങ് ഹാളണ്ടിനെയും ആല്‍വാരസിനെയും തടയുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.

ചെല്‍സിയെ വീഴ്ത്തിയാണ് സിറ്റി വരുന്നത്. ഇന്ന് പരാജയപ്പെട്ടാല്‍ സിറ്റിയുടെ കിരീട പ്രതീക്ഷകളെ അത് വല്ലാതെ ബാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com