ഒറ്റയേറ്! ബുള്ളറ്റ് ത്രോ കൊണ്ടത് സ്റ്റംപില്‍; ഫിന്‍ അല്ലന്‍, ഔട്ട് (വീഡിയോ)

മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലാണ് ഈ റണ്ണൗട്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയും ന്യൂസിലന്‍ഡിന് സ്വന്തം. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് കിവികളുടെ പരമ്പര നേട്ടം. മൂന്ന് മത്സരങ്ങളുടെ പരമ്പര അവര്‍ 2-1ന് സ്വന്തമാക്കി. 

അതിനിടെ മൂന്നാം പോരിലെ ഒരു സൂപ്പര്‍ ഫീല്‍ഡിങിന്റെ വീഡിയോ വൈറലായി മാറി. വിജയത്തിലേക്ക് ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ നിമിഷത്തിന്റെ പിറവി. മത്സരത്തില്‍ പകരക്കാരനായി ഫീല്‍ഡിങിനെത്തിയ പാക് താരം തയ്യബ് താഹിര്‍ നേരിട്ടുള്ള ഏറില്‍ കിവി താരം ഫിന്‍ അല്ലനെ റണ്ണൗട്ടാക്കി മടക്കിയതാണ് ശ്രദ്ധേയമായത്. 

മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലാണ് ഈ റണ്ണൗട്ട്. ഡെവോണ്‍ കോണ്‍വെ മുഹമ്മദ് വസീം ജൂനിയര്‍ എറിഞ്ഞ പന്ത് പ്രതിരോധിച്ച് സിംഗിളിനായി ശ്രമിച്ചു. മറുഭാഗത്ത് ഫിന്‍ അല്ലനായിരുന്നു. ഈ പന്ത് ഞൊടിയിടയില്‍ കൈക്കലാക്കി താഹിര്‍ ഒരു ബുള്ളറ്റ് ത്രോ എറിഞ്ഞു. പന്ത് ലക്ഷ്യം തെറ്റാതെ സ്റ്റംപില്‍. ഫിന്‍ അല്ലന്‍ റണ്‍സ് പൂര്‍ത്തിയാക്കാനാകാതെ ഔട്ട്. 

മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഫഖര്‍ സമാന്‍ നേടിയ സെഞ്ച്വറി (122)യുടെ ബലത്തിലായിരുന്നു പാക് കുതിപ്പ്. മുഹമ്മദ് റിസ്വാന്‍ 77 റണ്‍സെടുത്ത് സമാന് മികച്ച പിന്തുണ നല്‍കി. 

281 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസിലന്‍ഡ് ഡെവോണ്‍ കോണ്‍വെ (52), കെയ്ന്‍ വില്ല്യംസന്‍ (53) എന്നിവരുടെ ബലത്തില്‍ ലക്ഷ്യത്തിലേക്ക് അടുത്തു. പിന്നീടെത്തിയ ഗ്ലെന്‍ ഫിലിപ്‌സിന്റെ നിര്‍ണായക ഇന്നിങ്‌സ് അവര്‍ക്ക് ത്രില്ലര്‍ ജയം സമ്മാനിച്ചു. താരം 42 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com