ജയിക്കാന്‍ വേണ്ടത് വെറും 73 റണ്‍സ്! എന്നിട്ടും ഗുജറാത്ത് തോറ്റു; എറിഞ്ഞിട്ട് വിദര്‍ഭ തീര്‍ത്ത നാടകീയത, റെക്കോര്‍ഡ്

രഞ്ജി ട്രോഫിയിലാണ് ഈ സംഭവബഹുല പോരാട്ടം. വിദര്‍ഭയാണ് ഗുജറാത്തിനെതിരെ കുറഞ്ഞ ടോട്ടല്‍ എടുത്തിട്ടും അത് പ്രതിരോധിച്ച് നാടകീയ വിജയം സ്വന്തമാക്കിയത്
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വി​ദർഭയുടെ ആദിത്യ സാർവതെ/ ട്വിറ്ററ്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വി​ദർഭയുടെ ആദിത്യ സാർവതെ/ ട്വിറ്ററ്‍

മുംബൈ: ആദ്യ ദിനത്തില്‍ വീണത് 15 വിക്കറ്റുകള്‍. രണ്ടാം ദിനത്തില്‍ നിലം പൊത്തിയത് 16 വിക്കറ്റുകള്‍. ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സിന് ഓള്‍ ഔട്ടായ ടീം എതിരാളിയെ രണ്ടാം ഇന്നിങ്‌സില്‍ 54 റണ്‍സിന് പുറത്താക്കി 18 റണ്‍സിന്റെ നാടകീയ വിജയവും റെക്കോര്‍ഡും സ്വന്തം പേരിലാക്കി കളം വിട്ടു.

രഞ്ജി ട്രോഫിയിലാണ് ഈ സംഭവബഹുല പോരാട്ടം. വിദര്‍ഭയാണ് ഗുജറാത്തിനെതിരെ കുറഞ്ഞ ടോട്ടല്‍ എടുത്തിട്ടും അത് പ്രതിരോധിച്ച് നാടകീയ വിജയം സ്വന്തമാക്കിയത്. ഗുജറാത്തിന് രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സേ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളു. എന്നാല്‍ അവരുടെ പോരാട്ടം വെറും 54 റണ്‍സില്‍ അവസാനിപ്പിച്ചാണ് വിദര്‍ഭ ജയം തൊട്ടത്.

ഇതോടെ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് വിജയം നേടുന്ന ടീമെന്ന ദീര്‍ഘ നാളായി തകരാതെ നിന്ന ഇന്ത്യന്‍ റെക്കോര്‍ഡും വിദര്‍ഭ പൊളിച്ചെഴുതി. 1948- 49 കാലത്ത് 78 റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങിയ ഡല്‍ഹിയെ ബിഹാര്‍ വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്ന സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം. ഈ പിച്ചിലാണ് രണ്ട് ദിവസം കൊണ്ട് 31 വിക്കറ്റുകള്‍ നിലംപൊത്തിയത്. 

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 254 റണ്‍സുമാണ് നേടിയത്. ഗുജറാത്ത് ഒന്നാം ഇന്നിങ്‌സില്‍ 256 റണ്‍സെടുത്തു. രണ്ട് റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 200 കൂടുതല്‍ സ്‌കോര്‍ ചെയ്തതോടെ ഗുജറാത്തിന് ലക്ഷ്യം 73 റണ്‍സ്. എന്നാല്‍ അവര്‍ക്ക് പിഴച്ചു. 

ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ആറും വിക്കറ്റെടുത്ത് വിദര്‍ഭയുടെ ആദിത്യ സര്‍വതെ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്തു ഹര്‍ഷ് ഡുബെയും തിളങ്ങി. 

രണ്ടാം ഇന്നിങ്‌സില്‍ ദുര്‍ബല സ്‌കോര്‍ പ്രതിരധിക്കുന്നതില്‍ ഗുജറാത്തിന് പിഴച്ചു. 18 റണ്‍സെടുത്ത സിദ്ധാര്‍ഥ് ദേശായി മാത്രമാണ് രണ്ടക്കം കടന്ന ഏക ഗുജറാത്ത് താരം. എക്‌സ്ട്രാസാണ് രണ്ടാമത്. 10 എക്‌സ്ട്രകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com