അവിശ്വസനീയം; ഷൂട്ടൗട്ടിൽ തിരിച്ചടി; ലോകകപ്പ് ഹോക്കിയിൽ നിന്ന് ഇന്ത്യ പുറത്ത് 

ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി
ടീം ഇന്ത്/ ചിത്രം: ട്വിറ്റർ
ടീം ഇന്ത്/ ചിത്രം: ട്വിറ്റർ

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശ. ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 4-5നായിരുന്നു ന്യൂസീലന്‍ഡിന്റെ ജയം. സെമിയിൽ ന്യൂസീലന്‍ഡ് നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. 

ഇന്ത്യക്കായി ലളിത് കുമാർ (17’), സുഖ്ജീത് സിങ് (24’), വരുൺ കുമാർ (3’) എന്നിവർ ​ഗോളുകൾ നേടി. സാം ലെയ്ൻ (28’), കെയ്ൻ റസൽ (43’), സീൻ ഫിൻഡ്ലെ (49) എന്നിവരാണ് ന്യൂസീലന്‍ഡ് നിരയിൽ ​ഗോൾവല കുലുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com