ആ ഉറപ്പ് പാലിക്കപ്പെട്ടില്ല; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബജ് രംഗ് പുനിയ

മേല്‍നോട്ട സമിതി രൂപികരിക്കുന്നതിന് മുന്‍പ് ഞങ്ങളുമായി കൂടിയാലോചിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു.
ബ്രിജ്ഭൂഷണെതിരായ സമരത്തില്‍ ബജ് രംഗ് പുനിയ
ബ്രിജ്ഭൂഷണെതിരായ സമരത്തില്‍ ബജ് രംഗ് പുനിയ

ന്യൂഡല്‍ഹി: റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനതെരിയാ ലൈംഗികാരോപ ണത്തില്‍ കേന്ദ്രം നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ബജ് രംഗ് പുനിയ. മേല്‍നോട്ട സമിതി രൂപികരിക്കുന്നതിന് മുന്‍പ് ഞങ്ങളുമായി കൂടിയാലോചിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്നത് സങ്കടകരമാണെന്നും പുനിയ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കായികമന്ത്രിയെയും ടാഗ് ചെയ്താണ് ട്വീറ്റ്.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗമാണ് വിഷയം അന്വേഷിക്കാന്‍ ഏഴംഗസമിതി രൂപവത്കരിച്ചത്. മേരി കോം, ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പ്പെടുന്നതാണ് സമിതി.ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും പുതിയ സമിതി അന്വേഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com