54.12 ശരാശരി, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വീണ്ടും രണ്ടായിരം റണ്‍സുമായിബാബര്‍ അസം; അതുല്യനേട്ടം

2022 കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ബാബര്‍ മുന്‍വര്‍ഷത്തിലെന്നപോലെ രണ്ടായിരം റണ്‍സ് കടന്നിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പാക് നായകന്‍ ബാബര്‍ അസം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐസിസി ഏകദിന താരം. 2021ല്‍ ഏറ്റവും മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരം 2022ല്‍ മൂന്നു സെഞ്ച്വറികളുള്‍പ്പെടെ ഒമ്പതു മത്സരങ്ങളിലായി 679 റണ്‍സ് നേടിയിരുന്നു. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഏറെയായി ഒന്നാം സ്ഥാനത്താണ് താരം. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ബാബര്‍ മുന്‍വര്‍ഷത്തിലെന്നപോലെ രണ്ടായിരം റണ്‍സ് കടന്നിരുന്നു. 54.12 ആണ് റണ്‍ ശരാശരി.

2021 ജൂലൈയിലാണ് ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കിയത്. നായകനെന്ന നിലയില്‍ 2022ല്‍ ബാബര്‍ അസമിനു കീഴില്‍ ഒരു ഏകദിനം മാത്രമാണ് പാകിസ്താന്‍ തോറ്റത്. ഇതാണ് മറ്റുള്ളവരെ ബഹുദൂരം പിറകിലാക്കി വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.''കളി ജയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം, തകര്‍പ്പന്‍ ആക്രമണോത്സുക ബാറ്റിങ്, വ്യക്തിഗതമായും നായകനെന്ന നിലക്കും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ എന്നിവ പുരസ്‌കാരത്തിന് അര്‍ഹനാക്കി''യെന്ന് ഐസിസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഐസിസി ഏകദിന പുരുഷ ടീം ക്യാപ്റ്റനായും അടുത്തിടെ ബാബറിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ്, ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, ന്യൂസിലന്‍ഡ് താരം ടോം ലഥാം എന്നിവരാണ് ബാറ്റിങ്ങില്‍ ബാബര്‍ അഅ്‌സമിനോട് മത്സരിക്കാനുണ്ടായിരുന്നത്. 17 മത്സരങ്ങളില്‍ 724 ആയിരുന്നു ശ്രേയസ് അയ്യരുടെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും കുറിച്ച് സിക്കന്ദര്‍ റാസയും ഇത്തവണ മുന്‍നിരയിലുണ്ട്.

ഐസിസി ടെസ്റ്റ് താരം ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സാണ്. 10 ടെസ്റ്റുകളില്‍ ഒമ്പതും ജയിച്ച ഇംഗ്ലീഷ് ടീമിനെ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരകള്‍ പിടിക്കാന്‍ സ്‌റ്റോക്‌സ് സഹായിച്ചിരുന്നു. പാകിസ്താനെ അവരുടെ തട്ടകത്തില്‍ ചെന്ന് 3-0നും തോല്‍പിച്ചു. ബാറ്റിങ്ങില്‍ രണ്ടു സെഞ്ച്വറികളടക്കം 870 റണ്‍സായിരുന്നു സ്‌റ്റോക്‌സിന്റെ സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com