'ഒരിക്കലും വിചാരിച്ചില്ല, ഇതെന്റെ സന്തോഷക്കണ്ണീര്'..; വിതുമ്പിക്കരഞ്ഞ് സാനിയ; വികാരനിര്‍ഭരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2023 10:36 AM  |  

Last Updated: 27th January 2023 10:36 AM  |   A+A-   |  

sania_mirza

സാനിയ മിര്‍സ സംസാരിക്കുന്നു/ ട്വിറ്റര്‍

 

മെല്‍ബണ്‍: മെല്‍ബണിലെ റോഡ് ലാവെര്‍ അറീനയില്‍ സംസാരിക്കവെ, വികാരമടക്കാനാകാതെ വിതുമ്പിക്കരഞ്ഞ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. 'എന്റെ മകന്റെ മുന്നില്‍ വെച്ച് ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോല്‍ ഞാന്‍ കരഞ്ഞാല്‍, അത് എന്റെ സന്തോഷക്കണ്ണീരാണ്, ദുഃഖം കൊണ്ടുള്ളതല്ല'. സാനിയ പറഞ്ഞു. 

'രോഹന്‍ ബോപ്പണ്ണയാണ് എന്റെ ആദ്യത്തെ മിക്‌സഡ് ഡബിള്‍സ് പാര്‍ട്ട്ണര്‍. അന്ന് എനിക്ക് 14 വയസ്സായിരുന്നു പ്രായം. രോഹന് 20. ഇപ്പോള്‍ തങ്ങള്‍ക്ക് 36 ഉം 42 മായി. ഇപ്പോഴും തങ്ങള്‍ കളിക്കുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്റെ അവസാന ഗ്രാന്‍സ്ലാം മത്സരത്തില്‍ പാര്‍ട്ട്ണറായി കളിക്കാന്‍ രോഹനേക്കാള്‍ മികച്ചൊരു താരമില്ലെന്നും' സാനിയ പറഞ്ഞു. 

'എന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത് മെല്‍ബണില്‍ വെച്ചാണ്. എന്റെ ഗ്രാന്‍സ്ലാം മത്സര കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച വേദി കിട്ടുമെന്ന് കരുതുന്നില്ലെന്നും' സാനിയ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെന്നീസ് താരമായ സാനിയ കരിയറില്‍ ആറു ഗ്രാന്‍ സ്ലാം കിരീടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. ബ്രസീലിന്റെ ലൂസിയ സ്‌റ്റെഫാനി- റാഫേല്‍ മാറ്റോസ് ജോഡിയാണ് ഇവരെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7 (2), 2-6

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ