'കാലാ ചഷ്മ ചാമ്പ്യന്‍സ്', കിരീട നേട്ടം ആഘോഷിക്കാന്‍ കിടിലന്‍ ഡാന്‍സും; ഇന്റര്‍നെറ്റ് കീഴടക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2023 10:36 AM |
Last Updated: 30th January 2023 10:36 AM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
ന്യൂഡല്‍ഹി: കന്നി അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ കിരീടം ചൂടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍. ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. ആഘോഷിക്കാന്‍ ഇതിനപ്പുറം എന്തുവേണം. 'കാലാ ചഷ്മ...' പാട്ടിന് ചുവടുവച്ചാണ് താരങ്ങള്‍ സന്തോഷം പങ്കുവച്ചത്.
കളിക്കളത്തിലും പുറത്തും വിജയം ആവര്‍ത്തിക്കുകയായിരുന്നു അവര്‍. 'ദി ന്യൂ കാലാ ചഷ്മ ചാമ്പ്യന്‍സ്' എന്ന് കുറിച്ചാണ് ഐസിസി താരങ്ങളുടെ ഡാന്‍സ് വിഡിയോ പങ്കുവച്ചത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ മെഡലുകള്‍ കഴുത്തിലണിഞ്ഞ് നിന്നായിരുന്നു നൃത്തം. കിരീട നേട്ടത്തിന്റെ സന്തോഷം അവരുടെ ഊര്‍ജ്ജത്തിലും ആവേശത്തിലും പ്രകടമായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.
ചരിത്രവിജയത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കമന്റുകളേറെയും. 'സ്ത്രീകള്‍... അസാധാരണമായവിധം മനോഹരം' ഒരാള്‍ കമന്റ് ചെയ്തു.'അവര്‍ വന്നു, കണ്ടു പിന്നെ കീഴടക്കി', 'ടീം ഇന്ത്യയുടെ അവിസ്മരണീയ പ്രകടം' എന്നെല്ലാമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അണ്ടര്‍ 19 വനിതാ ലോക കിരീടം; ഇന്ത്യന്‍ ടീമിന് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ