'ധോനി അത്ര കൂളല്ല, ദേഷ്യം പിടിക്കും മോശം വാക്കുകളും പറയും'- വെളിപ്പെടുത്തി സഹതാരം

34കാരനായ ഇഷാന്ത് ഇന്ത്യക്കായി 105 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 311 വിക്കറ്റുകളും നേടി. 80 ഏകദിനങ്ങളിൽ നിന്നു 115 വിക്കറ്റുകളും 14 ടി20 മത്സരങ്ങളിൽ നിന്നു എട്ട് വിക്കറ്റുകളും ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്
ധോനിയും ഇഷാന്തും/ ട്വിറ്റർ
ധോനിയും ഇഷാന്തും/ ട്വിറ്റർ

മുംബൈ: ക്രിക്കറ്റ് കളത്തിൽ അമിത വികാര പ്രകടനങ്ങൾ നടത്തുന്ന ആളല്ല മുൻ ഇന്ത്യൻ നായകനും ഇതിഹാസവുമായ മഹേ​ന്ദ്ര സിങ് ധോനി. അദ്ദേഹത്തെ ക്യാപ്റ്റൻ കൂളെന്നു വിശേഷിപ്പിക്കുന്നതും അതിനാലാണ്. എന്നാൽ കളത്തിൽ ഇടയ്ക്കൊക്കെ ധോനി നിയന്ത്രണം വിട്ടു പെരുമാറിയിട്ടുണ്ടെന്നും അസഭ്യ വാക്കുകൾ പോലും പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് ധോനിയുടെ സഹ താരം കൂടിയായിരുന്ന പേസർ ഇഷാന്ത് ശർമ. 

'ഏറെ കഴിവുകളുള്ള താരമാണ് മഹിഭായ്. എന്നാൽ ശാന്ത സ്വഭവം അക്കൂട്ടത്തിൽപ്പെടില്ല. കാരണം ചിലപ്പോഴൊക്കെ അദ്ദേഹം നിയന്ത്രണം വിട്ടു പെരുമാറിയിട്ടുണ്ട്. മോശം വാക്കുകൾ ​ഗ്രൗണ്ടിൽ ഉപയോ​ഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിലും ഐപിഎല്ലിലും എല്ലാം അദ്ദേഹത്തിനു സമീപത്ത് ആരെങ്കിലുമുണ്ടാകും.' 

'ഒരിക്കൽ മാത്രം അദ്ദേഹം ദേഷ്യപ്പെടുന്നതും ഞാൻ കണ്ടു. പന്തെറിഞ്ഞു കഴിഞ്ഞപ്പോൾ അ​ദ്ദേഹം എന്നോട് ക്ഷീണിച്ചോ എന്നു ചോ​ദിച്ചു. അതെ എന്നു പറഞ്ഞപ്പോൾ എനിക്ക് പ്രായമായെന്നും നിർത്തി പോകാനും അദ്ദേഹം പറഞ്ഞു. ഒരു മത്സരത്തിനിടെ എനിക്കു നേരെ അദ്ദേഹം പന്തെറിഞ്ഞു തന്നു. എന്നാൽ അതു താഴെ പോയി. പിന്നീടും ഇതാവർത്തിച്ചപ്പോഴാണ് അദ്ദേഹം ദേഷ്യപ്പെട്ടത്'- ഇഷാന്ത് വ്യക്തമാക്കി. 

34കാരനായ ഇഷാന്ത് ഇന്ത്യക്കായി 105 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 311 വിക്കറ്റുകളും നേടി. 80 ഏകദിനങ്ങളിൽ നിന്നു 115 വിക്കറ്റുകളും 14 ടി20 മത്സരങ്ങളിൽ നിന്നു എട്ട് വിക്കറ്റുകളും ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com