ടെസ്റ്റ് റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാളിന് കുതിപ്പ്; രോഹിത് ഒമ്പതാമത്; ബൗളിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്

By സമകാലിക മലയാളം ഡെസ്ക്       |   Published: 26th July 2023 04:36 PM  |  

Last Updated: 26th July 2023 04:36 PM  |   A+A-   |  

jaiswal

യശസ്വി ജയ്‌സ്വാള്‍/ പിടിഐ

 

ദുബായ്:  ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് നേട്ടം. ഐസിസി പുറത്തുവിട്ട റാങ്കിങ്ങ് പട്ടികയില്‍ 63-ാം സ്ഥാനത്തേക്ക് ജയ്‌സ്വാള്‍ ഉയര്‍ന്നു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനെ മികച്ച പ്രകടനമാണ് ജയ്‌സ്വാളിനെ തുണച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 

759 പോയിന്റ് നേടിയ രോഹിതിനൊപ്പം ഒമ്പതാം സ്ഥാനത്ത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയുമുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 12-ാം സ്ഥാനത്തും, മുന്‍ നായകന്‍ വിരാട് കോഹ്‌ലി 14-ാം സ്ഥാനത്തുമാണ്. 

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്തും, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാമതുമാണ്. ട്രാവിസ് ഹെഡ് നാലാമതും പാക് നായകന്‍ ബാബര്‍ അസം അഞ്ചാമതുമാണ്.

ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് രണ്ടാമത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്. അതേസമയം ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാമതും അശ്വിന്‍ രണ്ടാമതുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സഞ്ജു സാംസണ്‍ കളിക്കും?; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരം നാളെ

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ