യുവന്റസിനു യൂറോപ്യന്‍ പോരാട്ടത്തില്‍ വിലക്ക്; ചെല്‍സിക്ക് പിഴ

രണ്ട് വമ്പന്‍ ക്ലബുകളും സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി യുവേഫ ഗവേണിങ് ബോഡി കണ്ടെത്തിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യോന്‍: ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനു ഈ സീസണിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനു യുവേഫ വിലക്കേര്‍പ്പെടുത്തി. സാമ്പത്തിക അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാത്തതാണ് തിരിച്ചടിയായത്. 

ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിക്കെതിരെയും നടപടിയുണ്ട്. ചെല്‍സിക്ക് യുവേഫ പിഴ ചുമത്തി. കൃത്യമായ സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാത്തതാണ് ചെല്‍സിക്ക് വിനയായത്. 2012 മുതല്‍ 19 വരെയുള്ള സീസണുകളിലെ കണക്കുകളിലാണ് യുവേഫ നടപടിയെടുത്തത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ 12ാം സ്ഥാനത്തായിരുന്നു ചെല്‍സി. അതിനാല്‍ തന്നെ യുവേഫയുടെ ഒരു പോരാട്ടത്തിലും ഈ സീസണില്‍ അവര്‍ പങ്കെടുക്കുന്നില്ല. 

രണ്ട് വമ്പന്‍ ക്ലബുകളും സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി യുവേഫ ഗവേണിങ് ബോഡി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയാണ് ഇരു ക്ലബുകള്‍ക്കുമെതിരെ നടപടിയെടുത്തത്. യുവേഫ ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോഡിയുടേതാണ് തീരുമാനം. 

വിലക്കിനൊപ്പം യുവന്റസിനു പിഴയുമുണ്ട്. 20 മില്ല്യണ്‍ ഡോളര്‍ ക്ലബ് കെട്ടിവയ്ക്കണം. ഇതില്‍ പത്ത് മില്ല്യണ്‍ ഉടന്‍ നല്‍കണം. ശേഷിക്കുന്ന പത്ത് മില്ല്യണ്‍ 2023, 24, 25 വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യത പുലര്‍ത്തിയില്ലെങ്കില്‍ മാത്രമേ അടക്കേണ്ടതുള്ളു. 

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിലെ പങ്കാളിത്തം നഷ്ടമായതാണ് യുവന്റസിനെ നിരാശപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിലും മികച്ച പോയിന്റുണ്ടായിട്ടും അവര്‍ക്ക് ആദ്യ നാലില്‍ ഇടം ലഭിച്ചിരുന്നില്ല. സമാനമായ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഇല്ലായ്മയാണ് വെട്ടിലാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com