അശ്വിനോ, ‍ജഡേജയോ? ഓസീസ് ക്യാമ്പിൽ 'തല പുകയും' ചർച്ച!

സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരിൽ ആര് കളിക്കാനിറങ്ങുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്നത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം നടക്കാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവൻ സംബന്ധിച്ച് ഓസ്ട്രേലിയ കാര്യമായ ചർച്ചകൾ തന്നെ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങളെന്തായിരിക്കുമെന്ന ചിന്തയാണ് ഓസീസ് ക്യാമ്പിൽ സജീവ ചർച്ചകൾക്ക് വഴി തുറന്നതെന്നു സഹ പരിശീലകൻ ഡാനിയൽ വെട്ടോറി വ്യക്തമാക്കി. 

സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരിൽ ആര് കളിക്കാനിറങ്ങുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്നത്. ഇരുവരും കളത്തിലിറങ്ങുമോ അതോ ഒരു സ്പിന്നർ നാല് പേസർ എന്നതായിരിക്കുമോ ഇന്ത്യയുടെ പദ്ധതി തുടങ്ങിയ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും വെട്ടോറി പറയുന്നു. 

ഇന്ത്യയുടെ ബൗളിങ് നിരയെ കുറിച്ചാണ് ഞങ്ങൾ കൂടുതലായി ചർച്ച നടത്തിയത്. ഒരു സ്പിന്നറേയും നാലാം പേസറായി ശാർദുൽ ഠാക്കൂറിനേയും ഇന്ത്യ കളിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്. സ്പിന്നറായി രവീന്ദ്ര ജഡേജയായിരിക്കും അന്തിമ ഇലവനിൽ. ബാറ്റിങിൽ ആറാമനായി പരീക്ഷിക്കാമെന്ന അനുകൂല ഘടകം ഉള്ളതിനാൽ ജഡേജ അശ്വിനെ മറികടന്ന് ടീമിൽ സ്ഥാനം നേടുമെന്നാണ് എനിക്ക് തോന്നുന്നത്- വെട്ടോറി വ്യക്തമാക്കി.

നാട്ടിൽ നടന്ന ബോർഡർ ​ഗാവസ്കർ പോരാട്ടത്തിൽ അശ്വിൻ തിളങ്ങിയിരുന്നു. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനം നടത്തിയാണ് ഓസീസ് അന്ന് കളിക്കാനിറങ്ങിയത്. പരമ്പരയിൽ അശ്വിൻ 25 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജഡേജ 22 വിക്കറ്റുകളും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com