മധ്യനിരയിൽ തലമുറ മാറ്റം; ജൂഡ‍് ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2023 03:03 PM  |  

Last Updated: 08th June 2023 03:03 PM  |   A+A-   |  

jude

ഫോട്ടോ: ട്വിറ്റർ

 

മാ‍ഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ തലമുറ മാറ്റത്തിന് തുടക്കം. യൂറോപ്യൻ വമ്പൻമാരായ നോട്ടമിട്ടിരുന്ന ബൊറൂസിയ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ റയൽ സ്വന്തം പാളയത്തിലെത്തിച്ചു. മധ്യനിരയിലെ ശ്രദ്ധേയനായ താരമാണ് ബെല്ലിങ്ഹാം. ലിവർപൂളും ആഴ്സണലുമെല്ലാം 19കാരനെ സ്വന്തമാക്കാൻ രം​ഗത്തുണ്ടായിരുന്നു. 

103 ദശലക്ഷം യൂറോയ്ക്കാണ് ജർമൻ ക്ലബിൽ നിന്നു ഇം​ഗ്ലീഷ് പ്രതിഭാധനനായ മധ്യനിരക്കാരൻ സാന്റിയാ​ഗോ ബെർണാബുവിലെത്തുന്നത്. ആറ് വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്. മെഡിക്കൽ ഉടൻ നടക്കും. 

വെറ്ററൻ താരങ്ങളുടെ ദീർഘ നാളായി റയലിന്റെ എൻജിനുകളുമായിരുന്ന ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യത്തിന് പകരക്കാരെ വളർത്താനുള്ള ഒരുക്കത്തിലാണ് റയൽ. കരിം ബെൻസിമ, ഈദൻ ഹസാർഡ്, മാർക്കോ അസെൻസിയോ അടക്കമുള്ള താരങ്ങൾ ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാഴ്‌സയിലേക്കും അല്‍ ഹിലാലിലേക്കുമില്ല; മെസി ഇന്റര്‍ മയാമിയില്‍, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ