ഇന്ത്യക്കെതിരെ ശതകം; പോണ്ടിങിനെ പിന്തള്ളി റെക്കോർഡ് സ്വന്തമാക്കി സ്മിത്ത്

താരം 121 റണ്‍സെടുത്താണ് നേട്ടം തൊട്ടത്. ഇന്ത്യക്കെതിരെ സ്മിത്ത് നേടുന്ന ഒന്‍പതാം സെഞ്ച്വറിയാണിത്a
സ്റ്റീവ് സ്മിത്ത്/ പിടിഐ
സ്റ്റീവ് സ്മിത്ത്/ പിടിഐ

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ച്വറി നേടി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. കരിയറിലെ 31ാം ശതകമാണ് താരം ഓവലില്‍ കുറിച്ചത്. മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് സ്ഥാപിച്ച റെക്കോര്‍ഡാണ് സ്മിത്ത് തിരുത്തിയത്. 

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡാണ് ഓവലില്‍ സെഞ്ച്വറി നേടി സ്മിത്ത് സ്ഥാപിച്ചത്. താരം 121 റണ്‍സെടുത്താണ് നേട്ടം തൊട്ടത്. ഇന്ത്യക്കെതിരെ സ്മിത്ത് നേടുന്ന ഒന്‍പതാം സെഞ്ച്വറിയാണിത്. 

സെഞ്ച്വറി നേടി മറ്റൊരു റെക്കോര്‍ഡും സ്മിത്ത് നേടി. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇരു ടീമുകളുടെ താരങ്ങളുടെ ഒന്നിച്ചുള്ള പട്ടികയിലും സ്മിത്ത് പോണ്ടിങിനെ പിന്തള്ളി. ഒപ്പം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും ഈ നേട്ടത്തില്‍ സ്മിത്ത് പിന്നിലാക്കി. 

19 ടെസ്റ്റുകളാണ് സ്മിത്ത് ഇന്ത്യക്കെതിരെ കളിച്ചത്. 36 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തു. ഒന്‍പത് സെഞ്ച്വറികളാണ് സമ്പാദ്യം. സച്ചിനാണ് പട്ടികയില്‍ ഒന്നാമത്. 11 സെഞ്ച്വറികളാണ് ഇന്ത്യ- ഓസീസ് പോരാട്ടത്തില്‍ സച്ചിന്‍ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com