500 ടി20 വിക്കറ്റുകള്‍; എലൈറ്റ് പട്ടികയില്‍ ഇനി സുനില്‍ നരെയ്‌നും

ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 പോരാട്ടത്തില്‍ സറെക്ക് വേണ്ടി കളിക്കാനിറങ്ങിയാണ് നേട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ടി20 ഫോര്‍മാറ്റില്‍ ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ട് വെസ്റ്റ് ഇന്‍ഡീസ് മിസ്ട്രി സ്പിന്നര്‍ സുനില്‍ നരെയ്ന്‍. ടി20 ഫോര്‍മാറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതായി തന്റെ പേരെഴുതി ചേര്‍ത്താണ് നരെയ്ന്‍ അപൂര്‍വ നേട്ടം തൊട്ടത്. 

ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 പോരാട്ടത്തില്‍ സറെക്ക് വേണ്ടി കളിക്കാനിറങ്ങിയാണ് നേട്ടം. ഗ്ലാമോര്‍ഗനെതിരായ പോരാട്ടത്തില്‍ ഒരു വിക്കറ്റ് നേടിയതോടെയാണ് നരെയ്ന്‍ എലൈറ്റ് പട്ടികയിലെത്തിയത്. വിന്‍ഡീസ് ഇതിഹാസ ഡ്വെയ്ന്‍ ബ്രാവോ, അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് നരെയ്‌ന് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍. 

ഗ്ലാമോര്‍ഗന്‍ താരം കോളിന്‍ ഇന്‍ഗ്രാമാണ് നരെയ്‌ന്റെ 500മത്തെ ഇര. 460 മത്സരങ്ങള്‍ കളിച്ചാണ് താരത്തിന്റെ നേട്ടം. ബ്രാവോ 615 വിക്കറ്റുകള്‍ വീഴ്ത്തി ഒന്നാം സ്ഥാനത്തും റാഷിദ്ദ് 555 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടാമതും നില്‍ക്കുന്നു. 

ഈ ഫോര്‍മാറ്റില്‍ 200ന് മുകളില്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ ഏറ്റവും മികച്ച എക്കോണമിയുള്ള താരമാണ് നരെയ്ന്‍. (6.05) ആണ് താരത്തിന്റെ എക്കോണമി. നാല്, നാലിന് മുകളില്‍ വിക്കറ്റുകള്‍ താരം 12 തവണ നേടിയിട്ടുണ്ട്. 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ആവറേജ് 21.11 റണ്‍സ്. 

460, അതിന് മുകളിലോ ടി20 കളിച്ച ലോക ക്രിക്കറ്റിലെ അപൂര്‍വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് നരെയ്ന്‍. കെയ്‌റോണ്‍ പൊള്ളാര്‍ഡ് (625), ബ്രാവോ (558), ഷൊയ്ബ് മാലിക് (510), ക്രിസ് ഗെയ്ല്‍ (463) എന്നിവരാണ് നരെയ്‌നേക്കാള്‍ കൂടുതല്‍ ടി20 കളിച്ചവര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com