റോളണ്ട് ഗാരോസില്‍ പുതു ചരിത്രത്തിന് ഒറ്റ ജയത്തിന്റെ മാത്രം ദൂരം; ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കാനുള്ള അവസരവും സെര്‍ബിയന്‍ താരത്തിനു തുറന്നു കിട്ടി
ഫൈനലിലേക്ക് കടന്ന ജോക്കോവിചിന്റെ ആഹ്ലാദം/ എഎഫ്പി
ഫൈനലിലേക്ക് കടന്ന ജോക്കോവിചിന്റെ ആഹ്ലാദം/ എഎഫ്പി

പാരിസ്: സെമി പോരാട്ടം വിജയിച്ച് സെര്‍ബിയന്‍ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലില്‍.  20 വയസുകാരനായ ലോക ഒന്നാം നമ്പര്‍ താരവും പുതിയ സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കാരസിന്റെ വെല്ലുവിളി നാല് സെറ്റ് പോരാട്ടത്തില്‍ അവസാനിപ്പിച്ചാണ് ജോക്കോ ഫൈനലിലേക്ക് മുന്നേറിയത്. 

റാഫേല്‍ നദാലിന്റെ അഭാവത്തില്‍ ജോക്കോ ഫൈനലിലെത്തിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കാനുള്ള അവസരവും സെര്‍ബിയന്‍ താരത്തിനു തുറന്നു കിട്ടി. നിലവില്‍ 22 കിരീടങ്ങളുമായി ജോക്കോവിചും നദാലും റെക്കോര്‍ഡ് പങ്കിടുകയാണ്. 

സെമിയില്‍ ആദ്യ സെറ്റ് ജോക്കോവിച് അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കരുത്തോടെ പോരാടി അല്‍ക്കാരസ് തിരിച്ചെത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ ഒരു ചെറുത്തു നില്‍പ്പുമില്ലാതെ യുവ താരം അടിയറവ് വച്ചതോടെ ജോക്കോ അനായാസം വിജയിച്ചു. 

സ്‌കോര്‍: 6-3, 7-5, 1-6, 1-6. കാസ്പര്‍ റൂഡ്- അലക്‌സാണ്ടര്‍ സ്വരേവ് പോരാട്ടത്തിലെ വിജയി റോളണ്ട് ഗാരോസിലെ ചരിത്ര ഫൈനലില്‍ ജോക്കോയുടെ എതിരാളിയായി എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com