ദക്ഷിണ കൊറിയന്‍ കരുത്തിനെ അട്ടിമറിച്ച് ചരിത്രമെഴുതി ഇന്ത്യ; ഏഷ്യാ കപ്പ് ജൂനിയര്‍ വനിതാ ഹോക്കിയില്‍ കന്നി കിരീടം

പെനാല്‍റ്റി കോര്‍ണറില്‍ നിന്നു 22ാം മിനിറ്റില്‍ ഗോള്‍ നേടി അന്നുവാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്
കിരീട നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം/ ട്വിറ്റർ
കിരീട നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം/ ട്വിറ്റർ

ടോക്യോ: കരുത്തരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഏഷ്യാ കപ്പ് ജൂനിയര്‍ വനിതാ ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. നാല് തവണ കിരീടം സ്വന്തമാക്കിയ ടീമാണ് ദക്ഷിണ കൊറിയ. 

പെനാല്‍റ്റി കോര്‍ണറില്‍ നിന്നു 22ാം മിനിറ്റില്‍ ഗോള്‍ നേടി അന്നുവാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനുള്ളില്‍ ദക്ഷിണ കൊറിയ തിരിച്ചടിച്ചു. 25ാം മിനിറ്റില്‍ പാര്‍ക് സിയോ യോന്‍ ആണ് ഗോള്‍ നേടിയത്.

41 മിനിറ്റില്‍ നീലത്തിലൂടെ ഇന്ത്യ വിജയ ഗോള്‍ നേടി. പിന്നീട് ഗോള്‍ നേടാന്‍ ദക്ഷിണ കൊറിയ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യ പ്രതിരോധം തീര്‍ത്തു. 

നേരത്തെ 2012ലാണ് അവസാനമായി ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് ഫൈനല്‍ വരെ എത്തിയെങ്കിലും ജപ്പാനോട് തോറ്റു. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ കന്നി കിരീട നേട്ടം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com