ലക്ഷ്യം ഫൈനൽ; ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഇന്ത്യ- വനൗതു പോരാട്ടം ഇന്ന്

ഇന്ത്യ ആദ്യ മത്സരത്തിൽ മം​ഗോളിയയെ വീഴ്ത്തിയിരുന്നു. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം
ഇന്ത്യൻ ടീം പരിശീലനത്തിൽ/ ട്വിറ്റർ
ഇന്ത്യൻ ടീം പരിശീലനത്തിൽ/ ട്വിറ്റർ

ഭുവനേശ്വർ: ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ ലക്ഷ്യമിട്ടു ഇന്ത്യ. ഇന്ന് വനൗതുവാണ് ഇന്ത്യയുടെ എതിരാളികൾ. ഫിഫ റാങ്കിങിൽ 164ാം സ്ഥാനത്തുള്ള രാജ്യമാണ് വനൗതു. ഇന്ന് വിജയിച്ചാൽ ഇന്ത്യ ഫൈനലുറപ്പിക്കും. കലിം​ഗ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് കിക്കോഫ്. 

ഇന്ത്യ ആദ്യ മത്സരത്തിൽ മം​ഗോളിയയെ വീഴ്ത്തിയിരുന്നു. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. മലയാളി താരം സഹൽ അബ്​ദുൽ സമ​ദ്, ലാലിയൻസുവാല ചങ്തെ എന്നിവരാണ് ​ഗോൾ നേടിയത്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലെബനാൻ, മം​ഗോളിയയെ നേരിടും. ആദ്യ മത്സരത്തിൽ വനൗതുവിനെ പരാജയപ്പെടുത്തിയാണ് ലെബനാൻ മം​ഗോളിയയെ നേരിടാനിറങ്ങുന്നത്. 

കോച്ച് ഇ​ഗോർ സ്റ്റിമാചിന്റെ കീഴിൽ തുടർച്ചയായി ആറ് മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ നിൽക്കുന്നത്. വരാനിരിക്കുന്ന സാഫ് ഫുട്ബോളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഇന്റർകോണ്ടിനന്റൽ പോരാട്ടത്തിലൂടെ സ്വന്തമാക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. ഈ മാസം 21 മുതൽ ജൂലൈ നാല് വരെ ബം​ഗളൂരുവിലാണ് സാഫ് പോരാട്ടം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com