ബ്രൂക് ഔട്ടാകുന്നു/ വീഡിയോ സ്ക്രീൻ ഷോട്ട്
ബ്രൂക് ഔട്ടാകുന്നു/ വീഡിയോ സ്ക്രീൻ ഷോട്ട്

ഇങ്ങനെയുണ്ടോ ഒരു ഔട്ട്! ബെയ്ല്‍ തെറിച്ചത് കണ്ട് അമ്പരന്ന് ബ്രൂക് (വീഡിയോ)

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പോരാട്ടത്തിലെ ആദ്യ മത്സരത്തിലാണ് നാടകീയ മടക്കം. 32 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റു വീശവേയായിരുന്നു ഈ ഔട്ടാകല്‍
Published on

ലണ്ടന്‍: മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയുള്ള അപ്രതീക്ഷിത പുറത്താകല്‍ ക്രിക്കറ്റ് താരങ്ങളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുക. അത്തരമൊരു ഔട്ടാകലിന് ഇരയായിരിക്കുകയാണ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്. 

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പോരാട്ടത്തിലെ ആദ്യ മത്സരത്തിലാണ് നാടകീയ മടക്കം. 32 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റു വീശവേയായിരുന്നു ഈ ഔട്ടാകല്‍. 

നതാന്‍ ലിയോണിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബ്രൂകിന്റെ അപ്രതീക്ഷിത പുറത്താകല്‍. ലിയോണിന്റെ പന്ത് ബ്രൂകിന്റെ കാലില്‍ തട്ടി ഉയര്‍ന്നു മുകളിലേക്ക് പോയി. ക്യാച്ചെടുക്കാന്‍ ഓസീസ് കീപ്പര്‍ അലക്‌സ് കാരി ശ്രമിക്കുന്നു. 

എന്നാല്‍ പന്ത് ബ്രൂകിന്റെ തൊട്ടരികില്‍ വീണു നേരെ കൊണ്ടത് സ്റ്റംപില്‍. പിന്നാലെ ബെയ്ല്‍ തെറിച്ചു. പന്ത് നിലത്തു വീണ് മാറിപ്പോകുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രൂക്. എന്നാല്‍ പന്ത് കൊണ്ടു ബെയ്ല്‍ വീഴുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com