ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ നന്നായി കളിച്ചു, നേടിയത് അര്‍ഹിച്ച ജയം: ബംഗളൂരു എഫ്‌സി കോച്ച് 

മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മെച്ചപ്പെട്ട കളിയാണ് ബംഗളൂരു എഫ്‌സി പുറത്തെടുത്തതെന്നും സൈമണ്‍ ഗ്രേസണ്‍  പറഞ്ഞു
ബംഗളൂരു എഫ്‌സി കോച്ച് സൈമണ്‍ ഗ്രേസണ്‍ (Photo: ISL Media)
ബംഗളൂരു എഫ്‌സി കോച്ച് സൈമണ്‍ ഗ്രേസണ്‍ (Photo: ISL Media)

ബംഗളൂരു: ഐഎസ്എല്ലിലെ നിര്‍ണായക പ്ലേ ഓഫ് മത്സരത്തില്‍ വിവാദ ഗോളിന്റെ പേരില്‍ കളി മുഴുമിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടത് ചര്‍ച്ചയായിരിക്കേ, അര്‍ഹിച്ച വിജയമാണ് ബംഗളൂരു എഫ്‌സി നേടിയതെന്ന് കോച്ച് സൈമണ്‍ ഗ്രേസണ്‍. മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മെച്ചപ്പെട്ട കളിയാണ് ബംഗളൂരു എഫ്‌സി പുറത്തെടുത്തതെന്നും സൈമണ്‍ ഗ്രേസണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് വിവാദ രംഗങ്ങള്‍ അരങ്ങേറിയത്. ബംഗളൂരുവിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. 
ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേ കിക്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗോള്‍ അനുവദിക്കരുതെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. 

എന്നാല്‍ റഫറി വഴങ്ങിയില്ല. ബംഗളൂരുവിന് അനുകൂലമായി റഫറി ഗോള്‍ അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്‌സിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

'ഞങ്ങള്‍ സെമിഫൈനലിലേക്ക് കടക്കാന്‍ ആഗ്രഹിച്ച വഴിയല്ല ഇത്, അത് എല്ലാ വിവാദങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു, സുനില്‍ ഛേത്രി തനിക്ക് മതില്‍ വേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് പത്ത് യാര്‍ഡ് ആവശ്യമില്ല, റഫറി ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ അഡ്രിയാന്‍ ലൂണ  വഴിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാത്തുനിന്നു. തുടര്‍ന്ന് ടോപ്പ് കോര്‍ണറിലേക്ക് പന്ത് തട്ടുകയായിരുന്നു' -ഗ്രേസണ്‍ പറഞ്ഞു.

അര്‍ഹിച്ച വിജയമാണ് നേടിയത്. ആദ്യ പകുതിയില്‍ മുഴുവന്‍ ശക്തിയോടെയാണ് കളിച്ചത്. നിരവധി അവസരങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് അവസരം നല്‍കാതെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. മുഴുവന്‍ കളിയും പരിശോധിച്ചാല്‍ ജയത്തിന് ഞങ്ങള്‍ അര്‍ഹരാണ് എന്ന് മനസിലാവും. മുഴുവന്‍ ക്രെഡിറ്റും കളിക്കാര്‍ക്കാണ്' - ഗ്രേസണ്‍ പറഞ്ഞു.

ആദ്യ ഗോളിനായി ഇരുടീമികളു ം പൊരുതുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ശക്തമായ പോരാട്ടം നടത്തുന്നതിനിടെ, പ്രതിരോധത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇരുടീമുകളും തയ്യാറായിരുന്നില്ല. ഗോള്‍ ലക്ഷ്യമിട്ട് ആറു ഷോട്ടുകളാണ് ബംഗളൂരു എഫ്‌സി തൊടുത്തത്. എന്നാല്‍ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിന് അരികിലൂടെ പോയത്. പന്ത് കൂടുതല്‍ സമയം കൈവശം വച്ചത് ബ്ലാസ്റ്റേഴ്‌സാണെങ്കിലും ഗോളിനായി അവസരം ഉണ്ടാക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുന്നതാണ് മത്സരത്തില്‍ ഉടനീളം കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com