കാണാം ഗുജറാത്ത് ജയ്ന്റ്‌സ്- മുംബൈ ഇന്ത്യന്‍സ് 'ടൈറ്റാനിക്ക്' പോര്; പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം

അഞ്ച് ടീമുകളാണ് പ്രഥമ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഈ രണ്ട് ടീമുകള്‍ക്ക് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാണ് ശേഷിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇന്ന് ചരിത്രത്തിലേക്ക് ബൗണ്ടറി അടിക്കും. ഐപിഎല്‍ മാതൃകയിലുള്ള പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് ഇന്ന് ആരവമുയരും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ജയ്ന്റ്‌സുമായാണ് ഏറ്റുമുട്ടുന്നത്. 

അഞ്ച് ടീമുകളാണ് പ്രഥമ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഈ രണ്ട് ടീമുകള്‍ക്ക് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാണ് ശേഷിക്കുന്നത്. 

രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന പോരാട്ടം. ഗുജറാത്ത് ജയ്ന്റ്‌സിനെ ബെത്ത് മൂണിയും മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറുമാണ് നയിക്കുന്നത്. 

ഐപിഎല്ലിന്റെ വിജയത്തിന് പിന്നാലെ ബിസിസിഐ വനിതാ പ്രീമിയര്‍ ലീഗിനെ കുറിച്ചും ആലോചിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് ടൂര്‍ണമെന്റ് യാഥാര്‍ഥ്യമായത്. 

സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര തുടങ്ങി നിരവധി മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ ഐപിഎല്ലിന് സാധിച്ചിരുന്നു. സമാനമായി വനിതാ ക്രിക്കറ്റിലും മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ ഡബ്ല്യുപിഎല്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മുംബൈ ഇന്ത്യന്‍സ് ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഹെയ്‌ലി മാത്യൂസ്, ഹുമൈറ കാസി, നീലം ബിഷ്ട്, നാത് സീവര്‍ ബ്രന്‍ഡ്, അമേലിയ കെര്‍, പൂജ വസ്ത്രാകര്‍, ഹെതര്‍ ഗ്രഹാം, ക്ലോ ട്രിയോണ്‍, ജിന്തിമണി കലിത, യസ്തിക ഭാട്ടിയ, പ്രിയങ്ക ബാല, ഇസ്സി വോങ്, സൈക ഇസ്ഹാഖ്, സോനം യാദവ്.

ഗുജറാത്ത് ജയ്ന്റ്‌സ് ടീം: ബെത്ത് മൂണി (ക്യാപ്റ്റന്‍), സബ്ബിനേനി മേഘ്‌ന, ദയാളന്‍ ഹേമലത, ആഷ്‌ലി ഗാര്‍ഡ്‌നര്‍, സോഫിയ ഡങ്ക്‌ലി, ഹര്‍ലീന്‍ ഡിയോള്‍, ദിനേന്ദ്ര ഡോട്ടിന്‍, ഹര്‍ലി ഗാല, അശ്വിനി കുമാരി, അന്നബെല്‍ സതര്‍ലാന്‍ഡ്, സുഷമ വര്‍മ, സ്‌നേഹ് റാണ, ജോര്‍ജിയ വരേഹം, മന്‍സി ജോഷി, മോണിക്ക പട്ടേല്‍, തനുജ കന്‍വര്‍, പരുണിക സിസോദിയ, ഷ്ബനം എംഡി ഷകില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com