ഗോളിൽ ഉറച്ച് റഫറി, മത്സരം വീണ്ടും നടത്തില്ല; ആവശ്യങ്ങളെല്ലാം തള്ളി; ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

സംഭവത്തിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ടീമിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ബം​ഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി തള്ളി. മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ടീം ഫെഡറേഷനെ സമീപിച്ചത്. എന്നാൽ റഫറി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. തങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് ബം​ഗളൂരുവും വ്യക്തമാക്കി. ഇതോടെയാണ് ആവശ്യം തള്ളിയത്. 

സംഭവത്തിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ടീമിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക. വിലക്ക്, പിഴ അടക്കമുള്ള ശിക്ഷാ നടപടികളാണ് ടീമിനെ കാത്തിരിക്കുന്നത്. 

ബം​ഗളൂരുവിനെതിരായ ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിന്റെ അധിക സമയത്ത് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി സുനിൽ ഛേത്രി ബം​ഗളൂരുവിന് വിജയമൊരുക്കിയിരുന്നു. എന്നാൽ താരങ്ങൾ തയ്യാറാകും മുൻപ് തന്നെ ക്വിക്ക് ഫ്രീ കിക്കായാണ് ഛേത്രി പന്തടിച്ചത്. ഈ സമയത്ത് ​ഗോൾ കീപ്പർ പൊസിഷൻ തെറ്റി നിൽക്കുകയുമായിരുന്നു. എന്നാൽ റഫറി ഈ ​ഗോൾ അനുവദിച്ചു. പിന്നാലെ കോച്ച് വുകുമനോവിച് താരങ്ങളെ തിരികെ വിളിച്ചതോടെ ബ്ലാറ്റേഴ്സ് മത്സരം മുഴുമിപ്പിക്കാതെ മടങ്ങി. ഇത് വലിയ വിവാദങ്ങൾക്കും മറ്റും വഴി വച്ചിരുന്നു. പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് പരാതി നൽകിയത്. 

അതിനിടെ ഐഎസ്എൽ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പാദ പോരിൽ ബം​ഗളൂരു എഫ്സി മുംബൈ സിറ്റി എഫ്സിയെ നേരിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com