

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ടീം രണ്ടാം സ്ഥാനത്തേക്ക് വീണു. തോൽവി ഉൾക്കൊള്ളാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചില്ല. മത്സര ശേഷം അതൃപ്തി പരസ്യമായി തന്നെ താരം പ്രകടിപ്പിച്ചു.
സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനോടാണ് അൽ നസർ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ലീഗിൽ അൽ നസർ വഴങ്ങുന്ന രണ്ടാം തോൽവിയാണ് ഇത്. മത്സരത്തിന്റെ 80ാം മിനിറ്റിലാണ് ഇത്തിഹാദിന്റെ വിജയ ഗോൾ വന്നത്. റൊമാരീഞ്ഞോയാണ് ഇതിഹാദിനായി വിജയ ഗോൾ വലയിലാക്കിയത്.
شاهدوا .. غضب كبير جداً من النجم العالمي #كرستيانو_رونالدو بعد الخسارة من #الاتحاد للمرة الثانية#الاتحاد_النصر#النصر_الاتحاد pic.twitter.com/T80sXddLmS
മത്സര ശേഷം ഗ്രൗണ്ട് വിടുമ്പോൾ സഹ താരങ്ങളോടടക്കം താരം തന്റെ രോഷം പരസ്യമാക്കി പ്രകടിപ്പിച്ചു. ദേഷ്യം അടക്കാൻ സാധിക്കാതെ ടച്ച് ലൈനിൽ വച്ച് വെള്ളക്കുപ്പികളും റൊണാൾഡോ ചവിട്ടിത്തെറിപ്പിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മത്സരത്തിനിടെ മെസി മുദ്രാവാക്യങ്ങളുമായി ഇത്തിഹാദ് ആരാധകര്‍ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ജയത്തോടെ സൗദി പ്രോ ലീഗില്‍ അൽ നസറിനെ പിന്തള്ളി 20 കളികളില്‍ 47 പോയിന്‍റുമായി അല്‍ ഇത്തിഹാദ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 20 കളികളില്‍ 46 പോയിന്‍റുള്ള അല്‍ നസർ രണ്ടാം സ്ഥാനത്ത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates