ബാറ്റിങില്‍ മറ്റൊരു നേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍; എലൈറ്റ് പട്ടികയില്‍ ആറാമന്‍

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 21 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടത്തിലെത്തിയത്
രോഹിത് ശർമ/ പിടിഐ
രോഹിത് ശർമ/ പിടിഐ

അഹമ്മദാബാദ്: ബാറ്റിങില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000 റണ്‍സ് പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്ററായി താരം മാറി. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 21 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടത്തിലെത്തിയത്. 438ാം അന്താരാഷ്ട്ര മത്സരത്തിലാണ് താരം 17,000 കടമ്പ പിന്നിട്ടത്. 

ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മുന്‍ നായകന്‍ എംഎസ് ധോനി, മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരാണ് രോഹിതിന് മുന്‍പ് എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. 

നാലാം ടെസ്റ്റില്‍ 35 റണ്‍സുമായി രോഹിത് മടങ്ങി. ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ ധോനിയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ രോഹിതിന് ഇനി കുറച്ച് റണ്‍സ് കൂടിയേ ആവശ്യമുള്ളു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com