യുപി വാരിയേഴ്സ് താരം ​ഗ്രെയ്സ് ഹാരിസിന്റെ ബാറ്റിങ്/ പിടിഐ
യുപി വാരിയേഴ്സ് താരം ​ഗ്രെയ്സ് ഹാരിസിന്റെ ബാറ്റിങ്/ പിടിഐ

തകര്‍പ്പന്‍ ജയം; മുംബൈയുടെ അപരാജിത കുതിപ്പിന് വിരാമം കുറിച്ച് യുപി വാരിയേഴ്‌സ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. യുപി വാരിയേഴ്‌സ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് വീണു. യുപി വാരിയേഴ്‌സാണ് മുംബൈയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ടത്. അഞ്ച് വിക്കറ്റിനാണ് യുപി വിജയം പിടിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. യുപി വാരിയേഴ്‌സ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 

ടോസ് നേടി യുപി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹെയ്‌ലി മാത്യൂസ് (30 പന്തില്‍ 35), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 25), ഇസ്സി വോങ് (19 പന്തില്‍ 32) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. 

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സോഫി എക്ലസ്റ്റോണ്‍ യുപിക്കായി തിളങ്ങി. രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും അഞ്ജലി സര്‍വാനി ഒരു വിക്കറ്റും സ്വന്തമാക്കി. 

വിജയം തേടിയിറങ്ങിയ യുപി തുടക്കത്തില്‍ പതറിയെങ്കിലും തഹ്‌ലിയ മഗ്രാത്ത്, ഗ്രെയ്‌സ് ഹാരിസ് എന്നിവരുടെ അവസരോചിത ബാറ്റിങ് അവര്‍ക്ക് തുണയായി. മഗ്രാത്ത് 25 പന്തില്‍ 38 റണ്‍സും ഗ്രെയ്‌സ് ഹാരിസ് 28 പന്തില്‍ 39 റണ്‍സും എടുത്തു. പിന്നീടെത്തിയ ദീപ്തി ശര്‍മ (13), സോഫി എക്ലസ്റ്റോണ്‍ (16) എന്നിവര്‍ പുറത്താകാതെ നിന്ന് യുപിയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയ തീരത്തെത്തിച്ചു. 

മുംബൈ നിരയില്‍ അമേലിയ കെര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സിവര്‍, ഹെയ്‌ലി മാത്യൂസ്, ഇസ്സി വോങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com