ഇസ്സി വോങിന്റെ ഹാട്രിക്ക് മികവിൽ യുപിയെ തകർത്തു; മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ് ഫൈനൽ

ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നും പ്രകടനം പുറത്തെടുത്താണ് മുംബൈ വിജയിച്ചത്
ഹാട്രിക്ക് നേടിയ ഇസ്സി വോങിനെ സഹ​ താരങ്ങൾ അഭിനന്ദിക്കുന്നു/ പിടിഐ
ഹാട്രിക്ക് നേടിയ ഇസ്സി വോങിനെ സഹ​ താരങ്ങൾ അഭിനന്ദിക്കുന്നു/ പിടിഐ

മുംബൈ: വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ് ഫൈനൽ. എലിമിനേറ്റർ പോരാട്ടത്തിൽ യുപി വാരിയേഴ്സിനെ തകർത്താണ് മുംബൈ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഡൽഹി നേരത്തെ കലാശപ്പോരിന് ടിക്കറ്റെടുത്തിരുന്നു. 

ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നും പ്രകടനം പുറത്തെടുത്താണ് മുംബൈ വിജയിച്ചത്. 72 റൺസിന്റെ തകർപ്പൻ ജയമാണ് അവർ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് കണ്ടെത്തി. മറുപടി പറഞ്ഞ യുപിയുടെ പോരാട്ടം 17.4 ഓവറിൽ 110 റൺസിൽ അവസാനിച്ചു. 

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഹാട്രിക്ക് നേടിയ ഇസ്സി വോങ്ങാണ് വാരിയേഴ്‌സിനെ തകര്‍ത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

മുംബൈ താരം ഇസ്സി വോങ് ഹാട്രിക്ക് വിക്കറ്റുകൾ സ്വന്തമാക്കി. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത താരത്തിന്റെ പ്രകടനമാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. 13ാം ഓവറിലായിരുന്നു വോങിന്റെ ഹാട്രിക്ക് കിരണ്‍ നവ്ഗിരെ, സിമ്രാന്‍ ഷെയ്ഖ്, സോഫി എക്ലെസ്റ്റോണ്‍ എന്നിവരെയാണ് താരം തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. സയ്ക ഇസ്ഹാഖ് മുംബൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ മാത്രമാണ് യുപി നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ അലിസ ഹീലി (11), ശ്വേത ഷെരാവത് (1), തഹ്‌ലിയ മഗ്രാത്ത് (7), ഗ്രേസ് ഹാരിസ് (14) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെ യുപിയുടെ കൈയിൽ നിന്നു മത്സരം വഴുതി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത മുംബൈക്കായി തകര്‍ത്തടിച്ച നാറ്റ് സിവര്‍ ബ്രന്റാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ നാറ്റ് സിവര്‍ ഒറ്റയ്ക്ക് തോളിലേറ്റി. മൂന്നാമതായി ക്രീസിലെത്തിയ സിവര്‍ അവസാന പന്തു വരെ ക്രീസിലുറച്ചു നിന്നു. 38 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 72 റണ്‍സാണ് താരം അടിച്ചെടുത്തത്.

29 റണ്‍സെടുത്ത അമേലിയ കെറും 26 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസും മുംബൈയ്ക്ക് വേണ്ടി തിളങ്ങി. 21 റണ്‍സെടുത്ത ഓപ്പണര്‍ യസ്തിക ഭാട്യയാണ് മുംബൈയുടെ ആക്രമണത്തിന് തുടക്കമിട്ടത്.

യുപി നിരയിൽ സോഫി എക്ലെസ്റ്റോണ്‍ രണ്ട് വിക്കറ്റെടുത്തു. അഞ്ജലി സര്‍വാനിയും പര്‍വഷി ചോപ്രയും ശേഷിച്ച വിക്കറ്റുകൾ പങ്കിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com