സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഡബിള്‍സ് കിരീടം ചൂടി സാത്വിക്-ചിരാഗ് സഖ്യം

ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കിരീടനേട്ടം
ചിരാഗ് ഷെട്ടി-സാത്വിക് റെങ്കിറെഡ്ഡി/ ചിത്രം: എഎൻഐ
ചിരാഗ് ഷെട്ടി-സാത്വിക് റെങ്കിറെഡ്ഡി/ ചിത്രം: എഎൻഐ

ന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് റെങ്കിറെഡ്ഡി സഖ്യത്തിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് കിരീടം. ചൈനയുടെ സിയാങ് യു, ടാന്‍ ക്വിയാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 21-19, 24-22. 

ലോക ആറാം നമ്പര്‍ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യം. ഇവരുടെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്, കരിയറിലെ അഞ്ചാം ലോക കിരീടവും. ചൈനീസ് സഖ്യം ലോക റാങ്കിങ്ങില്‍ 21-ാമതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com