ക്യാപ്റ്റന്‍ കൂള്‍ എന്തിനും റെഡി! സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ക്ക് സ്പ്രേ പെയിന്റ് അടിക്കുന്ന ധോനി (വീഡിയോ)

2019ന് ശേഷം ആദ്യമായാണ് സ്റ്റേഡിയം വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായി മാറുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ചെന്നൈ: ഐപിഎല്‍ 16ാം സീസണിന് തുടക്കമാകാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ വീഡിയോ വൈറല്‍. സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ അവസാന വട്ട മിനുക്കു പണികള്‍ നടക്കുകയാണ്. ഈ സമയത്തെ ധോനിയുടെ പ്രവൃത്തിയാണ് വൈറലായത്. 

കൈയില്‍ ഒരു സ്പ്രേ പെയിന്റും പിടിച്ച് ധോനി സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ക്ക് മഞ്ഞ, നീല പെയിന്റുകള്‍ അടിക്കുന്നതാണ് വീഡിയോ. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പങ്കിട്ടു. ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

2019ന് ശേഷം ആദ്യമായാണ് സ്റ്റേഡിയം വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായി മാറുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ഇന്ത്യക്ക് പുറത്തായിരുന്നു ഐപിഎല്‍ പോരാട്ടങ്ങള്‍. കോവിഡ് സാഹചര്യമടക്കമുള്ള കാരണങ്ങളാലായിരുന്നു വേദി മാറ്റം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com