ആദ്യ മത്സരത്തിന് മാര്‍ക്രം ഇല്ല; ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിനെ നയിക്കും

ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക രണ്ട് ഏകദിന പോരാട്ടങ്ങള്‍ കളിക്കേണ്ടതിനാലാണ് മാര്‍ക്രം ആദ്യ മത്സരത്തില്‍ ടീമിനൊപ്പം ചേരാത്തത്
ഐപിഎൽ പോരാട്ടത്തിന് മുന്നോടിയായി ടീമുകളുടെ നായകൻമാർ അണിനിരന്നപ്പോൾ/ ട്വിറ്റർ
ഐപിഎൽ പോരാട്ടത്തിന് മുന്നോടിയായി ടീമുകളുടെ നായകൻമാർ അണിനിരന്നപ്പോൾ/ ട്വിറ്റർ

ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കും. ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട എയ്ഡന്‍ മാര്‍ക്രം ആദ്യ മത്സരത്തില്‍ കളിക്കില്ല. ഇതേ തുടര്‍ന്നാണ് ഭുവി ക്യാപ്റ്റനാകുന്നത്. ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ പോരാട്ടം. 

ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക രണ്ട് ഏകദിന പോരാട്ടങ്ങള്‍ കളിക്കേണ്ടതിനാലാണ് മാര്‍ക്രം ആദ്യ മത്സരത്തില്‍ ടീമിനൊപ്പം ചേരാത്തത്. നെതര്‍ലന്‍ഡിനെതിരെയാണ് ഈ പരമ്പര. 

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ ഈ പരമ്പര നിര്‍ണായകമാണ്. ഈ രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് ദക്ഷിണാഫ്രിക്കയ്ക്ക് അനിവാര്യമാണ്. ഓവര്‍ റേറ്റ് പെനാല്‍റ്റി ഇല്ലാതെ മത്സരം വിജയിക്കണം. 

2013 മുതല്‍ ഹൈദരാബാദിന്റെ നിര്‍ണായക താരമാണ് ഭുവനേശ്വര്‍. നേരത്തെ താത്കാലിക നായകനായി ഭുവി കളിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളിലാണ് നേരത്തെ താരം ക്യാപ്റ്റനായത്. 2019ല്‍ ആറ് തവണയും കഴിഞ്ഞ സീസണില്‍ ഒരു തവണയും അദ്ദേഹം ടീമിനെ നയിച്ചു. 

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്ല്യംസനെ ഇത്തവണ ടീമില്‍ നിന്നു ഒഴിവാക്കിയിരുന്നു. വില്ല്യംസന്‍ ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിലാണ് കളിക്കുന്നത്. 

സൗത്ത് ആഫ്രിക്ക ടി20യില്‍ സണ്‍റൈസേഴ്‌സിന്റെ മറ്റൊരു ഫ്രാഞ്ചൈസി ടീം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിനെ നയിച്ചത് മാര്‍ക്രം ആയിരുന്നു. ടീമിനെ പ്രഥമ കിരീടം ടീമിന് സമ്മാനിക്കാന്‍ മാര്‍ക്രത്തിന് സാധിച്ചു. പിന്നാലെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും താരത്തെ വില്ല്യംസന്റെ പകരക്കാരനായി നായക സ്ഥാനത്ത് അവരോധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com