’സഞ്ജു കപ്പുയർത്തും; ഐപിഎൽ കിരീടം രാജസ്ഥാന്’- പ്രവചനവുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ

2008ൽ പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാന് പിന്നീട് ആ നേട്ടം ആവർത്തിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണയാണ് അവർ രണ്ടാം വട്ടം ഫൈനലിലേക്ക് മുന്നേറിയത്
സഞ്ജു സാംസൺ പരിശീലനത്തിൽ/ ട്വിറ്റർ
സഞ്ജു സാംസൺ പരിശീലനത്തിൽ/ ട്വിറ്റർ

മുംബൈ: ഐപിഎൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കാമാകാനിരിക്കെ ഇത്തവണ കപ്പ് ആര് സ്വന്തമാക്കുമെന്ന് പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ട്വിറ്റർ കുറിപ്പിലൂടെയാണ് മുൻ ഇം​ഗ്ലണ്ട് നായകന്റെ പ്രവചനം. ഇത്തവണ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് കപ്പുയർത്തുമെന്നാണ് വോൺ പറയുന്നത്. 

’ഐപിഎല്ലിനായി ഇനിയും കാത്തിരിക്കാൻ വയ്യ. ഈ വർഷം രാജസ്ഥാൻ റോയൽസിന്റേതാകുമെന്നാണ് എനിക്ക് തോന്നുന്നത്. മെയ് അവസാനം അവർ കപ്പുയർത്തും’- വോൺ ട്വിറ്ററിൽ കുറിച്ചു. 

2008ൽ പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാന് പിന്നീട് ആ നേട്ടം ആവർത്തിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണയാണ് അവർ രണ്ടാം വട്ടം ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ കന്നിക്കാരായ ​ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് കിരീടം അടിയറവ് വച്ചു. 

ഇത്തവണ ലേലത്തിൽ അവർ വെസ്റ്റിൻഡീസ് ഓൺറൗണ്ടർ ജേസൻ ഹോൾഡറിനെയും ഇം​ഗ്ലീഷ് ബാറ്റർ ജോ റൂട്ടിനേയും ടീമിലെത്തിച്ചു. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് അവരുടെ ഈ സീസണിലെ ആ​ദ്യ പോരാട്ടം. 

2008ൽ ഐപിഎൽ ചാംപ്യൻമാരായ രാജസ്ഥാന് പിന്നീട് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ തവണ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ ഫൈനലിലെത്തിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു. ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപിച്ചാണ് രാജസ്ഥാൻ ഫൈനൽ കളിച്ചത്. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം.

രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്‍വാള്‍, ഷിംറോൺ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ജോ റൂട്ട്, ജോസ് ബട്‍ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബിദ് മക്കോയ്, നവ്ദീപ് സെയ്നി, കുല്‍ദീപ് സെന്‍, ആര്‍ അശ്വിന്‍, യുസ്‍വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, കെസി കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആദം സാംപ, കെഎം ആസിഫ്, മുരുകന്‍ അശ്വിന്‍, പിഎ അബ്ദുൽ ബാസിത്, ആകാശ് വസിഷ്ഠ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com