കോൺവെയെ ക്ലീൻ ബൗൾഡാക്കിയ തീയുണ്ട! ഐപിഎല്ലിൽ ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ട് മു​ഹമ്മദ് ഷമി (വീഡിയോ)

ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുന്ന 19ാം താരമായും ഷമി മാറി. ഇന്ത്യൻ ബൗളർമാരിൽ 14ാമത്തെ സ്ഥാനത്താണ് താരം എത്തിയത്
ഡെവോൺ കോൺവെയെ പുറത്താക്കിയ ഷമിയുടെ ആ​ഹ്ലാദം/ പിടിഐ
ഡെവോൺ കോൺവെയെ പുറത്താക്കിയ ഷമിയുടെ ആ​ഹ്ലാദം/ പിടിഐ

അഹമ്മദാബാദ്: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ഒരു നേട്ടം സ്വന്തമാക്കി ​ഗുജറാത്ത് ടൈറ്റൻസ് പേസർ മുഹമ്മദ് ഷമി. ഐപിഎല്ലിൽ 100 വിക്കറ്റുകളെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 

തന്റെ രണ്ടാം ഓവറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം ഡെവോൺ കോൺവെയെ ക്ലീൻ ബൗൾഡാക്കി രാജകീയമായാണ് താരം 100 വിക്കറ്റ് ക്ലബിൽ ഇടം കണ്ടത്. പിന്നാലെ ശിവം ഡുബെയെ പുറത്താക്കി നേട്ടം 101ലും എത്തിച്ചു.

ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുന്ന 19ാം താരമായും ഷമി മാറി. ഇന്ത്യൻ ബൗളർമാരിൽ 14ാമത്തെ സ്ഥാനത്താണ് താരം എത്തിയത്. ഐപിഎല്ലിലെ 94ാം മത്സരത്തിലാണ് ഷമിയുടെ നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com