

ചെന്നൈ: ക്രിക്കറ്റ് ലോകത്ത് കൂള്‍ എന്നറിയപ്പെടുന്ന താരമാണ് മഹേന്ദ്ര സിങ് ധോനി. ഇന്ത്യന്‍ നായകനായപ്പോഴും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമ്പോഴുമെല്ലാം ധോനി അങ്ങനെ തന്നെയായിരുന്നു. 
ക്യാപ്റ്റന്‍ കൂള്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. അതിരുവിട്ട ആഘോഷങ്ങളോ, അമിതമായ വികാരപ്രകടനങ്ങളോ ധോനിയുടെ ഭാഗത്തു നിന്നുണ്ടാകാറില്ല. ഫീല്‍ഡില്‍ സഹ താരങ്ങള്‍ അബദ്ധം കാണിക്കുമ്പോള്‍ പോലും ധോനി ശാന്തനായാണ് കാണപ്പെടാറുള്ളത്. 
വളരെ അപൂര്‍വമായി വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ ധോനി പ്രതികരിച്ചിട്ടുമുണ്ട്. അത്തരമൊരു സംഭവം ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ കണ്ടു. ചെന്നൈയുടെ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ വരുത്തിയ ഒരു ഫീല്‍ഡിങ് പിഴവാണ് ധോനിയുടെ കൂള്‍ അവസ്ഥയെ അട്ടിമറിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.
ധോനിക്കൊപ്പം ഡഗൗട്ടില്‍ ഇരുന്ന പരിശീലകന്‍ ഫ്‌ളെമിങിനേയും തീക്ഷണയുടെ ഫീല്‍ഡിങ് അബദ്ധം ദേഷ്യം പിടിപ്പിച്ചു. ഫ്‌ളെമിങ് തൊപ്പി ഊരി എന്തോ പറയുന്നത് വീഡിയോയില്‍ കാണാം. ധോനിയെപ്പോലെ തന്നെ ഫ്‌ളെമിങ് വികാരങ്ങളെ സമര്‍ഥമായി നിയന്ത്രിച്ചു നിര്‍ത്തുന്ന അപൂര്‍വം ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. ഇരുവരുടേയും പിടിവിട്ട അവസ്ഥ ആരാധകരില്‍ കൗതുകം ജനിപ്പിക്കുന്നതായി മാറി.
അത്രയും നിർണായക ഘട്ടത്തിൽ ഒരു റൺ പോലും വിട്ടുകൊടുക്കുന്നത് കളിയുടെ ഗതിയെ ബാധിക്കും. ഇതാണ് ഇരുവരേയും ചൊടിപ്പിച്ചത്.
ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്തു പഞ്ചാബ് ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. 16ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ പന്തില്‍ ലിയാം ലിവിങ്സ്റ്റന്‍ അടിച്ച ഷോട്ട് തടുക്കുന്നതിലാണ് തീക്ഷണ പരാജയപ്പെട്ടത്. തുഷാര്‍ എറിഞ്ഞ മൂന്നാം പന്തിലാണ് ഈ അബദ്ധം.
ആദ്യ രണ്ട് പന്തുകളും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സിക്‌സര്‍ തൂക്കി. മൂന്നാം പന്ത് തുഷാര്‍ സ്ലോവര്‍ ഷോട്ട് ബോളാണ് എറിഞ്ഞത്. ഈ പന്ത് തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന തീക്ഷണയുടെ നേര്‍ക്കാണ് ഉയര്‍ന്നു വന്നത്. ഇത് ക്യച്ചായിരുന്നില്ല. പക്ഷേ പന്ത് അനായാസം തടുക്കാമായിരുന്നു. എന്നാല്‍ തീക്ഷണയ്ക്ക് പിഴച്ചു. പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് തീക്ഷണ ഡൈവ് ചെയ്തത് തെറ്റായ രീതിയിലായിരുന്നു. പന്ത് താരത്തെ കടന്നു പോകുകയും ചെയ്തു. പിന്നാലെയാണ് ധോനി താരത്തോട് രൂക്ഷമായി പ്രതികരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
