12 വര്‍ഷത്തെ കാത്തിരിപ്പ്; ന്യൂസിലന്‍ഡിനെ വീഴ്ത്തി പാകിസ്ഥാന് ഏകദിന പരമ്പര

വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ വാലറ്റം പൊരുതാന്‍ നില്‍ക്കാതെ ക്ഷണം കീഴടങ്ങിയത് പാകിസ്ഥാന്‍ കാര്യങ്ങള്‍ എളുപ്പമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്ഥാന്‍ 3-0ത്തിന് മുന്നില്‍. മൂന്നാം പോരില്‍ 26 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 

മൂന്നാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 49.1 ഓവറില്‍ 261 റണ്‍സില്‍ അവസാനിച്ചു. 

വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ വാലറ്റം പൊരുതാന്‍ നില്‍ക്കാതെ ക്ഷണം കീഴടങ്ങിയത് പാകിസ്ഥാന്‍ കാര്യങ്ങള്‍ എളുപ്പമാക്കി. 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്ന കോള്‍ മക്കോഞ്ചിക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ വന്നത് നിര്‍ണായകമായി. 

65 റണ്‍സെടുത്ത ടോം ബ്ലന്‍ഡലാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം ലാതം 45 റണ്‍സെടുത്തു. വില്‍ യങ് (33), ഡാരില്‍ മിച്ചല്‍ (21) എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും അതും കാര്യമായി നീണ്ടില്ല. ബാക്കി താരങ്ങള്‍ ചടങ്ങു തീര്‍ത്ത് മടങ്ങി. 

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, നസീം ഷാ, മുഹമ്മ വാസിം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആഘ സല്‍മാന്‍ ഒരു വിക്കറ്റെടുത്തു. മൂന്ന് കിവി താരങ്ങള്‍ റണ്ണൗട്ടായും മടങ്ങി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് മികച്ച സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. താരത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 107 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം ഇമാം 90 റണ്‍സ് കണ്ടെത്തി. 

ക്യാപ്റ്റന്‍ ബാബര്‍ അസമും അര്‍ധ സെഞ്ച്വറി നേടി. താരം 54 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി. അവസാന ഘട്ടത്തില്‍ പത്ത് പന്തില്‍ 21 റണ്‍സ് വാരം ഷദബ് ഖാനാണ് പാക് സ്‌കോര്‍ 280 കടത്തിയത്. ഈ റണ്‍സ് കളിയില്‍ നിര്‍ണായകമാകുകയും ചെയ്തു. താരം രണ്ട് സിക്‌സും ഒരു ഫോറും പറത്തി. 

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ആദം മില്‍നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കോണ്‍ മക്കോഞ്ചിയും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com