'പിഴയല്ല വേണ്ടത്, കോഹ്‌ലിയേയും ഗംഭീറിനേയും സസ്‌പെന്‍ഡ് ചെയ്യു'- ശിക്ഷ കുറഞ്ഞു പോയെന്ന് ഗാവസ്‌കര്‍

ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയതുമായി താരതമ്യം ചെയ്തായിരുന്നു ഗാവസ്‌കറുടെ പ്രതികരണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തിന് പിന്നാലെ കൊമ്പുകോര്‍ത്ത ആര്‍സിബി താരം വിരാട് കോഹ്‌ലിക്കും ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറിനുമെതിരെ മുന്‍ താരവും ഇതിഹാസവുമായ സുനില്‍ ഗാവസ്‌കര്‍. ഇരുവര്‍ക്കും മാച്ച് ഫീയുടെ 100ശതമാനം പിഴയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ ശിക്ഷ കുറഞ്ഞു പോയെന്ന് ഗാവസ്‌കര്‍ പറയുന്നു. 

ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയതുമായി താരതമ്യം ചെയ്തായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. പിഴ വിധിക്കുന്നതിന് പകരം ചില മത്സരങ്ങളില്‍ നിന്നു രണ്ട് പേരെയും മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. 

'മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. മുന്‍പ് ഹര്‍ഭജന്‍- ശ്രീശാന്ത് പ്രശ്‌നമുണ്ടായപ്പോള്‍ ഹര്‍ഭജനെ ചില മത്സരങ്ങളില്‍ നിന്നു വിലക്കി. അതുപോലെയാണ് ഇവിടെയും വേണ്ടത്. കുറച്ചു മത്സരങ്ങള്‍ ഇരുവരും പുറത്തിരിക്കട്ടെ. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും അത്തരം പ്രശ്‌നങ്ങള്‍ ടീമിനെ ബാധിക്കാതിരിക്കാനുമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.' 

'100 ശതമാനം മാച്ച് ഫീ എന്നു പറഞ്ഞാല്‍ എന്താണ്? എനിക്ക് മനസിലായിട്ടില്ല. കോഹ്‌ലി ഒരു കോടി പിഴയടക്കണമെന്നാണ് പറയുന്നത്. 100 ശതമാനം എന്നു പറയുമ്പോള്‍ എല്ലാ മത്സരങ്ങളും കൂടി കണക്കാക്കിയാണോ. 17 കോടിയാണ് ആര്‍സിബിയില്‍ കോഹ്‌ലിക്ക് കിട്ടുന്നത്. അതുമുഴുവന്‍ പിഴയക്കണമെന്നാണോ?  ഗംഭീറിന്റെ ശിക്ഷാ തുക എന്താണെന്ന് എനിക്കറിയില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കളിപ്പിക്കാതിരിക്കുന്നതടക്കമുള്ള ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്'- ഗാവസ്‌കര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com