ലോകകപ്പ് വേദി; തിരുവനന്തപുരത്തിനു സാധ്യത; ഇന്ത്യ- പാക് ക്ലാസിക്ക് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍

തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, നാഗ്പുര്‍, ബംഗളൂരു, മുംബൈ, ഡല്‍ഹി ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ് കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നിവയാണ് പട്ടികയിലുള്ള മറ്റു വേദികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി അരങ്ങേറാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ബിസിസിഐ പുറത്തിറക്കിയ വേദികളുടെ ചുരുക്കപ്പട്ടികയിലാണ് ഗ്രീന്‍ഫീല്‍ഡും ഇടംപിടിച്ചത്. വേദി സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ ഐപിഎല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ബിസിസിഐ എടുക്കുക. 

തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, നാഗ്പുര്‍, ബംഗളൂരു, മുംബൈ, ഡല്‍ഹി ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ് കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നിവയാണ് പട്ടികയിലുള്ള മറ്റു വേദികള്‍. പരിശീലന മത്സരങ്ങളടക്കം ഈ വേദികളിലായിരിക്കും. 

ലോകകപ്പിലെ ആവേശപ്പേരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ഏഴ് വേദികളിലായി നടക്കും. 2016ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ ഒഴുകിയെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ക്ലാസിക്ക് പോരിനായി തീരുമാനിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. ഫൈനലിലെത്തിയാല്‍ രണ്ട് തവണ ഇന്ത്യ അഹമ്മദാബാദില്‍ കളിക്കും. 

ചെന്നൈ ചെപ്പോക്കിലാണ് ഇന്ത്യ- ചൈന മത്സരം. പാകിസ്ഥാന്റെ മറ്റ് മത്സരങ്ങള്‍ ചെന്നൈ, ബംഗളൂരു വേദികളിലായാണ് നടക്കുക. കൊല്‍ക്കത്തയും പരിഗണനയിലുണ്ട്. സുരക്ഷാ കാരണങ്ങളാണ് പിന്നില്‍. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലായി നടത്താനാണ് ആലോചിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നു കളി കാണാനെത്തുന്നവരുടെ സൗകര്യം പരിഗണിച്ചാണിത്. 

കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന വേദികളില്‍ നടത്തണമെന്നു ഇന്ത്യന്‍ ടീം ബിസിസിഐയോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ അഞ്ച് മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com