അന്ന് 58, ഇന്ന് 59; രണ്ട് തവണയും ആർസിബി; മൂക്കും കുത്തി വീഴുന്ന രാജസ്ഥാൻ

ഐപിഎൽ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും കുറവ് റൺസിന്റെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനം ഇതോടെ രാജസ്ഥാനായി
യശസ്വി ജയ്സ്വാളിന്റെ പുറത്താകൽ ആഘോഷിക്കുന്ന ആർസിബി താരങ്ങൾ/ പിടിഐ
യശസ്വി ജയ്സ്വാളിന്റെ പുറത്താകൽ ആഘോഷിക്കുന്ന ആർസിബി താരങ്ങൾ/ പിടിഐ

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് രാജസ്ഥാൻ റോയൽസ് ഇത്ര നാണംകെട്ട തോൽവി ഏറ്റുവാങ്ങുന്നത്. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ രാജസ്ഥാനെ വെറും 59 റൺസിൽ ഓൾഔട്ടാക്കിയാണ് വീണ്ടും നാണക്കേടിലേക്ക് തള്ളിയിട്ടത്. 

ഐപിഎൽ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും കുറവ് റൺസിന്റെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനം ഇതോടെ രാജസ്ഥാനായി. 2009ലാണ് അവർ ആദ്യമായി 60ൽ താഴെ റൺസിൽ പുറത്താകുന്നത്. അന്നും എതിരാളികൾ ബാം​ഗ്ലൂർ തന്നെയായിരുന്നു. അന്ന് 58 റൺസിൽ പുറത്തായി. ഈ സ്കോറാണ് പട്ടികയിൽ രണ്ടാമതുള്ളത്. 

ഒന്നാം സ്ഥാനം ബാ​ഗ്ലൂരിനാണെന്ന മറ്റൊരു സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. 2017ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ആർസിബി വെറും 49 റൺസിൽ പുറത്തായിരുന്നു. ഇതടക്കം നാല് തവണ ഐപിഎല്ലിൽ ആർസിബി രണ്ടക്കത്തിൽ പുറത്തായിട്ടുണ്ട്. രണ്ട് തവണ 70ലും ഒരു തവണ 68 റൺസിൽ അവർ പുറത്തായിട്ടുണ്ട്. 

112 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ന് ആർസിബിക്കെതിരെ രാജസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ പ്ലേ ഓഫ് സാധ്യതകളും തുലാസിലായി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോലും പ്ലേ ഓഫിലേക്കെത്താൻ രാജസ്ഥാന് അത്ഭുതങ്ങൾ കാണിക്കേണ്ടി വരും. 

മത്സരത്തിൽ 172 റൺസായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാൽ അവരുടെ പോരാട്ടം 10.3 ഓവറിൽ 59 റൺസിൽ അവസാനിച്ചു. 35 റൺസെടുത്ത ഷിമ്രോൺ ​ഹെറ്റ്മെയർ മാത്രമാണ് പിടിച്ചു നിന്നത്. ജോ റൂട്ട് 10 റൺസെടുത്തു. ഇവർ രണ്ട് പേരാണ് രണ്ടക്കം കടന്ന താരങ്ങൾ. നാല് പേർ സംപൂജ്യരായി മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com