

ലഖ്‌നൗ: വിരാട് കോഹ്‌ലി മാന്‍ഡ്രേക്കാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ സാമൂഹിക മാധ്യങ്ങളിലൂടെ ചോദിക്കുന്നത്. അതിന്റെ കാരണവും അവര്‍ നിരത്തുന്നുണ്ട്. ഐപിഎല്ലില്‍ ഏതെങ്കിലും ഒരു താരം മികച്ച ബാറ്റിങ് പുറത്തെടുത്താല്‍ കോഹ്‌ലി അവരെ അഭിനന്ദിക്കാറുണ്ട്. അഭിനന്ദനത്തിന് പാത്രമാകുന്ന താരം പക്ഷേ തൊട്ടടുത്ത കളിയില്‍ വളരെ വേഗം പുറത്താകുന്നു എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സുമായി മടങ്ങിയതോടെയാണ് ഈ അപൂര്‍വത ആരാധകര്‍ നോട്ട് ചെയ്തത്. തൊട്ടുമുന്‍പ് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. താരത്തെ അഭിനന്ദിച്ച് കോഹ്‌ലി പോസ്റ്റും ഇട്ടു. തൊട്ടടുത്ത കളിയില്‍ തന്റെ പ്രിയപ്പെട്ട സ്‌കൂപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് സൂര്യ പരാജയപ്പെട്ട് മടങ്ങി.
Kohli curse for real #IPL2023 #ViratKohli #saha #suryakumar #jaiswal pic.twitter.com/wUH3i6rTp0
— Majharul Hasan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates