ചെന്നൈ-ഡൽഹി പോരാട്ടം കാണാനെത്തിയ ​ഗുസ്തി താരങ്ങളെ തടഞ്ഞ് പൊലീസ്; ഐപിഎൽ വേദിക്ക് മുന്നിൽ പ്രതിഷേധം

ചെന്നൈ സൂപ്പർ കിങ്സ്– ഡൽഹി ക്യാപിറ്റൽസ്  മത്സരം നടക്കുന്ന അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിനുമുന്നിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്
​ഗുസ്തി താരം സാക്ഷി മാലിക്ക് സമരവേദിയിൽ
​ഗുസ്തി താരം സാക്ഷി മാലിക്ക് സമരവേദിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഐപിഎൽ മത്സരം നടക്കുന്ന വേദിക്ക് മുന്നിൽ ഗുസ്തി തരങ്ങളുടെ പ്രതിഷേധം.ഡൽഹിയിൽ ഐപിഎൽ മത്സരം നടക്കുന്ന വേദിക്ക് മുന്നിൽ ഗുസ്തി തരങ്ങളുടെ പ്രതിഷേധം. ചെന്നൈ സൂപ്പർ കിങ്സ്– ഡൽഹി ക്യാപിറ്റൽസ്  മത്സരം നടക്കുന്ന അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ താരങ്ങൾക്ക് പ്രവേശനം വിലക്കിയതാണ് പ്രതിഷേധത്തിലെത്തിയത്. പ്ലക്കാർഡുകളുമായെത്തിയ താരങ്ങളെ മത്സരവേദിക്ക് മുന്നിൽ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിയത്.

ലൈംഗികാതിക്രമ പരാതിയിൽ നടപടി വേണമെന്നാവശ്യപ്പെട്ട് നാളുകളായി സമരം ചെയ്യുന്ന താരങ്ങൾ ഐപിഎൽ വേദിയിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. മത്സരം കാണാൻ ടിക്കറ്റുകളുമായി എത്തിയിട്ടും അകത്തേക്കു പ്രവേശിപ്പിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു. "ഞങ്ങൾ അഞ്ചു പേരുണ്ട്, അഞ്ച് പേരും ടിക്കറ്റെടുത്താണ് മത്സരം കാണാൻ വന്നത്. ടിക്കറ്റ് കാണിച്ചിട്ടും അകത്തേക്ക് കയറ്റിവിട്ടില്ല. സെക്യൂരിറ്റി പ്രശ്നം ഉണ്ടെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കൈയിൽ ടിക്കറ്റുണ്ട് കളി കാണണമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല. വിഐപി പരി​ഗണന തരണമെന്നൊക്കെയാണ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞു വിഐപി പരി​ഗണന ഞങ്ങൾക്ക് വേണ്ടെന്ന്. ഞങ്ങളും സാധാരണ മനുഷ്യരാണ് നോർമൽ സീറ്റിലിരുന്ന് കളി കാണും. പക്ഷെ അവർ സമ്മതിച്ചില്ല", താരങ്ങൾ പറഞ്ഞു. 

നീതി ലഭിക്കാതെ ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരത്തിലുള്ള ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കും എന്ന് താരങ്ങൾ അറിയിച്ചു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ നാളെ ജന്തർ മന്ദറിൽ ഖാപ് പഞ്ചായത്ത്‌ ചേരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com