ലോക റാങ്കിംഗിൽ ഒന്നാമൻ; ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര 

ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിംഗിൽ ഒന്നാമതെത്തുന്നത്
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി

ന്യൂഡൽഹി: ലോക ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാം നമ്പർ താരമായി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിംഗിൽ ഒന്നാമതെത്തുന്നത്. ലോക ചാംപ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്. 

ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ആൻഡേഴ്‌സൺ 1433 പോയന്റുമായി രണ്ടാമതും ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെച്ചിന് 1416 പോയന്റുമായി മൂന്നാമതുമാണ്. 

2022 ഓഗസ്റ്റ് മുതൽ നീരജ് ലോകറാങ്കിംഗിൽ രണ്ടാമതായിരുന്നു. ഇത്തവണ ഡയമണ്ട് ലീഗിൽ, മേയ് അഞ്ചിന് ദോഹയിൽ നടന്ന ആദ്യ മത്സരത്തിൽ താരം ഒന്നാം സ്ഥാനം നേടിയിരുന്നു. ഇനി ജൂൺ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. നെതർലൻഡ്‌സിൽ വെച്ച് നടക്കുന്ന എഫ് ബി കെ ഗെയിംസിൽ താരം പങ്കെടുക്കും. ജൂൺ 13ന് ഫിൻലൻഡിൽ വെച്ച് നടക്കുന്ന പാവോ നുർമി ഗെയിംസിലും നീരജ് ഇറങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com