മുംബൈ: അഫ്ഗാനിസ്ഥാനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐപിഎല്ലും പിന്നാലെയുള്ള മത്സരങ്ങളുടെ ആധിക്യവുമാണ് തീരുമാനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ പരമ്പര റദ്ദാക്കാനുള്ള ആലോചനകളും ബിസിസിഐ നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ജൂണ്‍ 20- 30നും ഇടയിലാണ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നടക്കേണ്ടത്. ഒന്നുകില്‍ ഏകദിന പരമ്പര അല്ലെങ്കില്‍ ടി20 പരമ്പര രണ്ടില്‍ ഒന്ന് എന്ന രീതിയിലേക്ക് മത്സരം ചുരുക്കാനും ഹര്‍ദികിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര ടീമിനെ കളത്തിലിറക്കാനുമാണ് ബിസിസിഐ പദ്ധതി.
ലോകകപ്പ്, ഏഷ്യാ കപ്പടക്കമുള്ള നിര്‍ണായക പോരാട്ടങ്ങളും വെസ്റ്റ് ഇന്‍ഡീസ് ടൂറും ഇന്ത്യക്കുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ബിസിസിഐ നീക്കം. ഐപിഎല്‍ ഫൈനല്‍ കാണാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് അധികൃതരെ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഈ ദിവസം പരമ്പര സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക