ലക്ഷ്യം, ലോക അത്‌ലറ്റിക്‌സ് സ്വര്‍ണം; നീരജ് ചോപ്ര ഫിന്‍ലന്‍ഡിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം ഫിന്‍ലന്‍ഡില്‍ പരിശീലനത്തിനായി പോകുന്നത്
നീരജ് ചോപ്ര/ ട്വിറ്റർ
നീരജ് ചോപ്ര/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് ഗോള്‍ഡന്‍ ബോയ് ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്ര പരിശീലനത്തിനായി ഫിന്‍ലന്‍ഡിലേക്ക്. ഫിന്‍ലന്‍ഡില്‍ പരിശീലനത്തിനായി അയക്കണമെന്ന താരത്തിന്റെ അപേക്ഷയില്‍ കേന്ദ്ര കായിക മന്ത്രലായം പച്ചക്കൊടി വീശിയതോടെയാണ് പരിശീലനത്തിനുള്ള വഴിയൊരുങ്ങിയത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള മിഷൻ ഒളിംപിക് സെൽ ആണ് താരത്തിന്റെ അപേക്ഷയിൽ അനുകൂല തീരുമാനമെടുത്തത്.

ജൂണില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം ഫിന്‍ലന്‍ഡില്‍ പരിശീലനത്തിനായി പോകുന്നത്. ഫിന്‍ലന്‍ഡിലെ കുര്‍ട്ടേന്‍ ഒളിംപിക് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. 

ജാവലിന്‍ ത്രോയില്‍ നിലവില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് നീരജ്. മെയ് 22നാണ് താരം ഒന്നാം റാങ്കിലെത്തിയത്. ഏറെ നാളായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ഗ്രെനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 

ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി സ്വര്‍ണം നേടുന്ന സുവര്‍ണ താരമായി നീരജ് മാറിയിരുന്നു. ഈയടുത്ത് ഡയമണ്ട് ലീഗിലും താരം സുവര്‍ണ നേട്ടം ആവര്‍ത്തിച്ചു. 89.63 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com